[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അൽഫോൺസ് പുത്രൻ റീലോഡഡ്!! ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിൽ സോഡ ബാബുവായി ‌‌‌ഞെട്ടിക്കാൻ അൽഫോൺസ് പുത്രൻ

അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും ചിതറിത്തെറിക്കുമ്പോൾ ഒരു കൊല ചിരിയുണ്ട്. ഉടൻ അയാൾക്കൊരു കാലിച്ചായ കുടിക്കണം, അതാണ് ശീലം… പറഞ്ഞുവരുന്നത് ബാബുവിനെ പറ്റിയാണ്, ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’യിൽ സൈക്കോ ബട്ട‍ർഫ്ലൈ സോഡ ബാബുവായി ഞെട്ടിക്കാൻ എത്തുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചിത്രത്തിലെ ക്യാരക്ടർ‍ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

മലയാളത്തില്‍ ട്രെന്‍ഡ് സെറ്ററായി മാറിയ ‘പ്രേമ’ത്തിലൂടെ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ അൽഫോൺസ് പുത്രൻ തികച്ചും വേറിട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. സിൽക്ക് കളർഫുൾ ഷർട്ടും ഫോർമൽ പാന്‍റ്സും അണിഞ്ഞ് സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അടിമുടി കിടിലൻ ഗെറ്റപ്പിലാണ് അൽഫോൺസ് പുത്രൻ റീലോഡഡ് എന്ന ടാഗ് ലൈനുമായി വീഡിയോ എത്തിയിരിക്കുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായ ‘ബൾട്ടി’ സംവിധാനം ചെയ്യുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഷെയിനിന്‍റെ 25-ാം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ അൽഫോൺസ് പുത്രൻ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സിനിമാ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്ന അൽഫോൺസ് 2013ൽ ‘നേരം’ തമിഴിലും മലയാളത്തിലുമായി ഒരുക്കിയിരുന്നു. 2015ൽ ആണ് ‘പ്രേമം’ ഒരുക്കിയത്. വൻ വിജയമായി മാറിയ ‘പ്രേമം’ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയുമാകുകയുണ്ടായി. രണ്ട് സിനിമയിലും നായകൻ നിവിൻ പോളിയായിരുന്നു. ശേഷം 2022-ൽ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ‘ഗോള്‍ഡ്’ ഒരുക്കി. സംവിധായകനുപരി ഫിലിം എഡിറ്ററും നിർമ്മാതാവും അഭിനേതാവുമൊക്കെയായിട്ടുള്ളയാളാണ് അൽഫോൺസ് പുത്രൻ. 2018ൽ സുഹൃത്ത് സുകുമാർ തെക്കേപ്പാട്ടുമായി ചേർന്ന് ‘തൊബാമ’ എന്ന സിനിമയും അദ്ദേഹം നിർമ്മിക്കുകയുണ്ടായി. അടുത്തിടെ പുറത്തിറങ്ങിയ ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന സിനിമയിലും അൽഫോൺസ് അഭിനയിച്ചിരുന്നു.

‘ബൾട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘ബൾട്ടി’യുടെ സംഗീത സംവിധായകനായി സായിയെ അവതരിപ്പിച്ചുകൊണ്ടെത്തിയ, നടൻ മോഹൻലാലിന്‍റെ ഫോൺ സംഭാഷണത്തോടെയുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. കുത്ത് പാട്ടിന്‍റെ അകമ്പടിയോടെ പുറത്തിറങ്ങിയ ‘ബൾട്ടി’യുടെ ആദ്യ ഗ്ലിംപ്‌സും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം. ‘മഹേഷിന്‍റെ പ്രതികാരം’, ‘മായാനദി’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ബൾട്ടി’ എന്ന പ്രത്യേകതയുമുണ്ട്. ഷെയിൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിക്കുന്നുണ്ട്.

കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് & വിക്കി മാസ്റ്റർ, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എം ആർ രാജാകൃഷ്ണൻ, പ്രോജെക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡിറക്ടർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ്‌ പ്രൊഡക്ഷൻ) മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് & എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഓ: ജോബിഷ് ആന്‍റണി, & സി.ഓ.ഓ അരുൺ സി. തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

5 days ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

5 days ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

6 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

6 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

6 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

6 days ago

This website uses cookies.