സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. നേരം, പ്രേമം എന്നീ സൂപ്പർ വിജയങ്ങൾ ഒരുക്കിയ അൽഫോൻസ് പുത്രൻ ഏഴ് വർഷങ്ങൾക്ക് ശേഷമാണു ഒരു ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുന്നത്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്റർ, ഒരു ടീസർ എന്നിവയെല്ലാം പുറത്ത് വന്നിരുന്നു. ഓണം റിലീസായി പ്ലാൻ ചെയ്തിരുന്ന ഗോൾഡ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാത്തത് കൊണ്ട് റിലീസ് മാറ്റി വെക്കുകയായിരുന്നു. ഇപ്പോൾ വരുന്ന വിവരങ്ങൾ പ്രകാരം ഈ വരുന്ന ഡിസംബറിൽ ഗോൾഡ് റിലീസ് ചെയ്യും. ഇതിൽ ഒരു പ്രധാന വേഷം ചെയ്ത നടൻ ബാബുരാജ് ആണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. ഗോൾഡിന്റെ ജോലികൾ എല്ലാം തീർന്നു എന്നും, ഡിസംബറിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും, ഇതിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചതും അൽഫോൻസ് പുത്രൻ തന്നെയാണ്. രാജേഷ് മുരുകേശൻ സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ക്യാമറയും ചലിപ്പിച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.