പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ ഗോൾഡ് പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഓണം റിലീസ് ആയി പ്ലാൻ ചെയ്ത ഈ ചിത്രം, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാൻ വൈകിയത് കൊണ്ട് റിലീസ് നീട്ടി വെച്ച ചിത്രമാണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 2 ന് റീലീസ് ചെയ്യാൻ പാകത്തിന് ഗോൾഡിന്റെ ജോലികൾ തീർക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രം ഡിസംബർ റിലീസ് ആയിരിക്കുമെന്ന് ഇതിൽ അഭിനയിച്ച നടൻ ബാബുരാജ് സോഷ്യൽ മീഡിയ പോസ്റ്റും ഇട്ടിരുന്നു. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ലേഡി സൂപ്പർ സ്റ്റാർ നയൻതാര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ഒരു ടീസറെന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിലെ പൃഥ്വിരാജ് സുകുമാരന്റെ കാരക്ടർ പോസ്റ്ററും പുറത്ത് വന്നിരുന്നു. ഡെയ്ഞ്ചർ ജോഷി എന്നാണ് ഇതിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെയാണ് രചിച്ചതും. പൃഥ്വിരാജ്, നയൻതാര എന്നിവരെ കൂടാതെ, മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ബാബുരാജ്, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും അഭിനയിച്ചിരിക്കുന്ന ഗോൾഡ്, നേരം, പ്രേമം എന്നീ ചിത്രങ്ങൾ കഴിഞ്ഞ് 7 വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന അൽഫോൻസ് പുത്രൻ ചിത്രമാണ്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിച്ച ഗോൾഡിന് വേണ്ടി, എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നതും അൽഫോൻസ് പുത്രനാണ്. രാജേഷ് മുരുഗേശനാണു ഈ ചിത്രത്തിന് സംഗീതമൊരുക്കിയത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.