അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രം വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർസ്റാർ നയൻതാരയാണ്. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൻസ് പുത്രൻ ചിത്രമെന്ന നിലയിൽ വലിയ ഹൈപ്പും പ്രതീക്ഷയുമാണ് ഈ ചിത്രത്തിന് മേൽ പ്രേക്ഷകർക്കുള്ളത്. അത്കൊണ്ട് തന്നെ വലിയ പ്രീ റിലീസ് ബിസിനസ്സാണ് ഈ ചിത്രത്തിന് നടന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 30 കോടിയോളം രൂപയുടെ പ്രീ റിലീസ് ബിസിനസ്സാണ് ഈ ചിത്രം നടത്തിയത്. മോഹൻലാൽ നായകനായ മരക്കാർ, ലൂസിഫർ എന്നീ ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ്സ് നടത്തുന്ന ചിത്രം കൂടിയായി ഗോൾഡ് മാറിക്കഴിഞ്ഞെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാകുന്നത്.
ഈ ചിത്രത്തിന്റെ തമിഴ് വേർഷനും റെക്കോർഡ് റൈറ്റ്‌സാണ് ലഭിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ ഫിലിം ആയാണ് ഒരുക്കിയിരിക്കുന്നത്. മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ബാബുരാജ്, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും വേഷമിട്ട ഗോൾഡിന് വേണ്ടി, എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെയാണ്. രാജേഷ് മുരുകേശൻ സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ കാമറയും ചലിപ്പിച്ച ഗോൾഡിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ സൂപ്പർ ഹിറ്റാണ്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.