മലയാളത്തിന്റെ പ്രിയ സംവിധായകൻ അൽഫോൻസ് പുത്രൻ മരക്കാർ എന്ന മോഹൻലാൽ ചിത്രം കണ്ടതിനു ശേഷം പങ്കു വെച്ച വാക്കുകൾ ആണ് ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബ്ലോക്ക്ബസ്റ്ററായ മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒപ്പത്തിന്റെയും അതുപോലെ ഇനി റിലീസ് ചെയ്യാൻ പോകുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാരിന്റേയും ട്രൈലെർ എഡിറ്റ് ചെയ്തത് അൽഫോൻസ് പുത്രൻ ആയിരുന്നു. അതിന്റെ ഭാഗമായി ആ ചിത്രം കണ്ട ആളാണ് അൽഫോൻസ് പുത്രൻ. ഡിസംബർ രണ്ടിന് ലോകം മുഴുവൻ മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു, ഇംഗ്ലീഷ് എന്നീ ആറു ഭാഷകളിൽ ആണ് റിലീസ് ചെയ്യുക. ഏതായാലും ഈ ചിത്രം നേരത്തെ തന്നെ കണ്ട അൽഫോൻസ് പുത്രൻ പറയുന്നത് തനിക്കു ഈ ചിത്രം ഒരു പ്രേക്ഷകനെന്ന നിലയിൽ ഒരുപാട് ഇഷ്ടമായി എന്നാണ്.
ഇരുപത്തിനാലു വർഷം മുൻപ് കാലാപാനി എന്ന ചിത്രം വമ്പൻ കാൻവാസിലൊരുക്കി, അതിന്റെ നിലവാരം കൊണ്ടും സാങ്കേതിക പൂർണ്ണത കൊണ്ടും ഇന്ത്യൻ സിനിമയെ ഞെട്ടിച്ച പ്രിയദർശൻ, അതിന്റെ ഇരട്ടി കാൻവാസിൽ ആണ് മരക്കാർ ഒരുക്കിയത് എന്ന് അൽഫോൻസ് പുത്രൻ പറയുന്നു. കണ്ടു കഴിയുമ്പോൾ ഇതെന്താണ് ഈ വരുന്നത് എന്ന് ചിന്തിച്ചു പോകുന്ന തരത്തിൽ അദ്ദേഹം അതൊരുക്കിയിട്ടുണ്ടെന്നും അൽഫോൻസ് കൂട്ടിച്ചേർത്തു. താൻ കൂടുതൽ ഒന്നും പറയാത്തത്, ചിത്രത്തിന്റെ കഥയോ മറ്റു കാര്യങ്ങളോ വെളിപ്പെടുത്താതെ ഇരിക്കാൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച അൽഫോൻസ് പുത്രൻ ഇപ്പോൾ പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.