മാരി സെൽവരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രമായ കർണ്ണൻ കഴിഞ്ഞ മാസമാണ് ആഗോള റിലീസ് ആയി എത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രം ബോക്സ് ഓഫീസിലും വമ്പൻ വിജയമാണ് നേടിയത്. ധനുഷിന്റെ അഭിനയ മികവിനും വലിയ പ്രശംസ ലഭിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് മലയാളി താരമായ രെജിഷാ വിജയൻ ആയിരുന്നു. രെജിഷക്ക് പുറമെ മറ്റൊരു മലയാളി താരം കൂടി ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് കയ്യടി നേടി. ധനുഷ് കഴിഞ്ഞാൽ ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ കഥാപാത്രത്തിന് ജീവൻ നൽകിയത് മലയാളികളുടെ സ്വന്തം ലാൽ ആയിരുന്നു. അതിഗംഭീര പെർഫോമൻസാണ് കർണ്ണനിൽ ലാൽ കാഴ്ച വെച്ചത്. ദിവസങ്ങൾക്കു മുൻപാണ് ഈ ചിത്രം ഡിജിറ്റൽ റിലീസായി ആമസോൺ പ്രൈമിൽ എത്തിയത്. അതിനു ശേഷം ലാലിന് പ്രേക്ഷകരിൽ നിന്നും പ്രശംസയുടെ പെരുമഴയാണ് ലഭിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ തന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് അദ്ദേഹമല്ല. അത് എന്തുകൊണ്ടാണെന്ന് പ്രേക്ഷകർ ചോദിക്കുകയും ചെയ്തു.
അതിനു മറുപടി പറഞ്ഞു ലാൽ ഇട്ട ഫേസ്ബുക് പോസ്റ്റിൽ, പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രനിട്ട കമന്റാണ് ഇപ്പോൾ വൈറൽ ആവുന്നത്. ലാലിൻറെ പോസ്റ്റിൽ അൽഫോൻസ് പുത്രൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ, സാർ പൊളിച്ചുട്ടാ കർണ്ണനിൽ, അവസാനം ഞാൻ കരഞ്ഞു, കിക്കിടു ആക്ടിങ്. ഈ ചിത്രത്തിലെ യെമ രാജ എന്ന കഥാപാത്രം ഉപയോഗിച്ചത് തിരുനെൽവേലി സ്ലാങ് ആണെന്നും, തനിക്കു ആ സ്ലാങ് പൂർണ്ണമായും വഴങ്ങാത്തതു കൊണ്ടാണ് മറ്റൊരാളെ കൊണ്ട് ശബ്ദം കൊടുപ്പിച്ചതെന്നും ലാൽ പറയുന്നു. ആ കഥാപാത്രത്തിന് പൂർണ്ണത കിട്ടണമെങ്കിൽ ആ സ്ലാങ് കൂടിയേ തീരു എന്നത് തിരിച്ചറിഞ്ഞത് കൊണ്ടാണ്, അങ്ങനെയൊരു തീരുമാനം എടുത്തതെന്നും ലാൽ വിശദീകരിച്ചു. ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങൾ ചെയ്തവർക്കും ആ സ്ലാങ് നല്ലതു പോലെ അറിയാം എന്നത് കൊണ്ട്, താൻ ശബ്ദം കൊടുത്താൽ തന്റെ കഥാപാത്രത്തിന്റെ സ്ലാങ് മാത്രം ചിത്രത്തിന്റെ പശ്ചാത്തലത്തിൽ മുഴച്ചു നിൽക്കാതിരിക്കാൻ കൂടിയാണ് മറ്റൊരാളുടെ ശബ്ദം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.