ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ 1832 കോടി രൂപയാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. ഇതോടെ രാജമൗലി ചിത്രമായ ബാഹുബലി 2 നെയും മറികടന്ന പുഷ്പ 2 , ഇന്ത്യൻ സിനിമയിലെ അത്ഭുതമായി മാറുകയാണ്.
2000 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ആമിർ ഖാൻ ചിത്രം ദങ്കൽ മാത്രമാണ് ഇനി പുഷ്പ 2 നു മുന്നിലുള്ളത്. ആ നേട്ടം കൈവരിക്കാൻ ചിത്രത്തിന് സാധിക്കുമോ എന്നാണ് ആരാധകരും സിനിമാ പ്രേമികളും ഉറ്റു നോക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇപ്പോൾ ബോളിവുഡിലെ തന്നെ ഇൻഡസ്ട്രി ഹിറ്റായും മാറിക്കഴിഞ്ഞു. 800 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നേടിയ ഗ്രോസ്.
ഇന്ത്യന്‍ സിനിമയിലെ റെക്കോർഡ് തുകയായ 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 ഒടിടി അവകാശം സ്വന്തമാക്കിയത് എന്നും വാർത്തകൾ വന്നിരുന്നു. ജനുവരി അവസാനത്തോടെ പുഷ്പ 2 നെറ്റ്ഫ്ലിക്സിൽ എത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച്, സുകുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രശ്‌മിക മന്ദാന, സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.