അല്ലു അർജുന്റെ പാൻ ഇന്ത്യൻ ബ്ലോക്കബ്സ്റ്റർ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഇന്ന് മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിലെ 600 ലധികം സ്‌ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇ ഫോർ എന്റർടൈൻമെന്റ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം വെളുപ്പിനെ നാല് മണി മുതൽ തന്നെ കേരളത്തിൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
സുകുമാർ രചിച്ചു സംവിധാനം ചെയ്യുന്ന പുഷ്പ 2 വമ്പൻ ഹൈപ്പോടെയാണ് റിലീസ് ചെയ്യുന്നത്. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേർന്ന് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ, റാവു രമേശ്, ജഗപതി ബാബു, പ്രകാശ് രാജ്, അജയ് ഘോഷ് , ജഗദീഷ് പ്രതാപ് ഭണ്ഡാരി എന്നിവരും വേഷമിട്ടിരിക്കുന്നു.
അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും ഉള്ളതാണ് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന വമ്പൻ ഹൈപ്പിന്റെ കാരണം. ആഗോള തലത്തിൽ 150 കോടിക്ക് മുകളിൽ അഡ്വാൻസ് ബുക്കിംഗ് നേടി ചരിത്രം കുറിച്ച പുഷ്പ 2 , കേരളത്തിൽ രണ്ടര കോടിക്ക് മുകളിലും അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ നേടിയിരുന്നു. നവീൻ നൂലി എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് മിറോസ്ലാവ് കുബ ബ്രോസിക് ആണ്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.