റിലീസ് ചെയ്ത ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ 750 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സുമായി അല്ലു അർജുൻ നായകനായ പുഷ്പ 2 . ഏറ്റവും വേഗത്തിൽ 750 കോടി രൂപ ആഗോള ഗ്രോസ് നേടുന്ന ഇന്ത്യൻ ചിത്രമായും പുഷ്പ 2 മാറി. ആദ്യ അഞ്ച് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല ഒറ്റ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിൽ ഗ്രോസ് നേടുന്ന ആദ്യ ചിത്രമായും പുഷ്പ 2 മാറിയിട്ടുണ്ട്.
ചിത്രത്തിന്റെ അഞ്ചാം ദിവസമായ ഞായറാഴ്ച ആയിരുന്നു നൂറു കോടിക്ക് മുകളിൽ ഗ്രോസ് ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത്. ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നും 585 കോടിക്ക് മുകളിൽ നേടിയ ചിത്രം വിദേശ മാർക്കറ്റിൽ നിന്നും നേടിയത് 165 കോടിക്ക് മുകളിലാണ്. ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിൽ എത്തുന്ന ഇന്ത്യൻ ചിത്രമായും പുഷ്പ 2 മാറുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
സുകുമാർ ഒരുക്കിയ ഈ ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. അതിൽ തന്നെ ഹിന്ദി വേർഷൻ ബോളിവുഡിലെ സകല റെക്കോർഡുകളും തകർത്തു കൊണ്ടാണ് കുതിക്കുന്നത്. ബോളിവുഡിലെ ഇൻഡസ്ട്രി ഹിറ്റായി ഈ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ…
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന്…
This website uses cookies.