സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയെടുക്കാറുണ്ട്. ചിലപ്പോൾ താരങ്ങൾ തന്നെയും അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ആരാധകർ എന്നിവരും അവരുടെ ഇത്തരം ബാല്യകാല ചിത്രങ്ങൾ പങ്ക് വെക്കുകയും അത് വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ആയ ബാബു ആന്റണിയുടെ ഒരു പഴയകാല ചിത്രവും അതിൽ ബാബു ആന്റണിക്ക് ഒപ്പം നിൽക്കുന്ന കുട്ടിയുടെ ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. ഇന്നത്തെ തെന്നിന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ് ആ കുട്ടി. അതാരാണെന്നുള്ള ബാബു ആന്റണിയുടെ വാക്കുകൾ വായിച്ചവർ ഞെട്ടി എന്നു തന്നെ പറയാം.
തെലുങ്കിന്റെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ് ബാബു ആന്റണിയുടെ സമീപത്തു നിൽക്കുന്ന ആ കൊച്ചു പയ്യൻ. ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ആ പഴയ ചിത്രം ബാബു ആന്റണി തന്നെയാണ് എല്ലാവർക്കുമായി പങ്കു വെച്ചത്. താരങ്ങൾക്കൊപ്പം താരപുത്രന്മാരും അന്ന് വെക്കേഷനായി ഗോവയിലെത്തിയിരുന്നുവെന്ന് ബാബു ആന്റണി കുറിച്ചിട്ടുമുണ്ട്. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവൻ ആണ് അല്ലു അർജുൻ. അന്ന് അല്ലു അർജുൻ, ചിരഞ്ജീവിയുടെ മകനായ രാം ചരൻ എന്നിവരും അദ്ദേഹത്തിനൊപ്പം ഗോവയിലെ ലൊക്കേഷനിൽ വെക്കേഷൻ ആഘോഷിക്കാൻ എത്തിയിരുന്നു എന്നും ആ കുട്ടികളുമായി ബീച്ചിലും പൂളിലും ഒട്ടേറെ രസകരമായ നിമിഷങ്ങൾ താൻ ചെലവിട്ടു എന്നും ബാബു ആന്റണി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. വിജേത എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു സിനിമയിൽ അരങ്ങേറ്റം കുറിച്ച അല്ലു അർജുൻ, ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തെലുങ്ക് സിനിമാ താരമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.