ഇന്ന് തെന്നിന്ത്യൻ സിനിമയിലെ വലിയ താരങ്ങളിൽ ഒരാളാണ് തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ എന്നറിയപ്പെടുന്ന അല്ലു അർജുൻ. തെലുങ്ക് സംസ്ഥാനങ്ങൾക്കു പുറമെ നമ്മുടെ കേരളത്തിലും ഒട്ടേറെ ആരാധകരാണ് ഈ നടനുള്ളത്. അല്ലു അർജുന്റെ കിടിലൻ ഡാൻസും ഫൈറ്റും ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നർത്തകരിൽ ഒരാൾ കൂടിയാണ് അല്ലു അർജുൻ. ഇപ്പോൾ സുകുമാർ ഒരുക്കുന്ന പുഷ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് അല്ലു അർജുൻ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ. മലയാളി താരം ഫഹദ് ഫാസിലാണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ഒരു ചിത്രത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയാണ് ഈ താരം. പതിനേഴു വർഷം മുൻപ് റിലീസ് ചെയ്ത ആര്യ എന്ന ചിത്രമാണ് അല്ലു അർജുനെ തെന്നിന്ത്യ മുഴുവൻ തരംഗമാക്കിയത്. ആ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നു പറയുന്നു അല്ലു അർജുൻ. സുകുമാറിന്‍റെ സംവിധാനത്തിലെത്തിയ ഈ റൊമാന്‍റിക് ആക്ഷന്‍ ചിത്രത്തിലാണ് അല്ലു ആദ്യമായി ടൈറ്റിൽ റോൾ ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലും വലിയ തരംഗം ഉണ്ടാക്കിയ ചിത്രമാണ് ആര്യ.
ആര്യ എന്ന ചിത്രത്തിന്റെ റിലീസിന് പതിനേഴു വർഷം തികയുന്ന ദിവസം ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അല്ലു അർജുൻ പങ്കു വെച്ച വാക്കുകൾ ഇങ്ങനെ, ആര്യയ്ക്ക് ഇന്ന് 17 വയസ്. എന്‍റെ ജീവിതം ഏറ്റവുമധികം മാറ്റിമറിച്ച അനുഭവമാണ് അത്. ഫീല്‍ മൈ ലവ് എന്ന് ഞാന്‍ അതിൽ പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകരുടെ സ്നേഹം എന്നിലേക്ക് പെയ്‍തു തുടങ്ങിയത്. ദില്‍ രാജു നിര്‍മ്മിച്ച ആര്യയിൽ അനുരാധ മെഹ്‍തയാണ് നായികയായി അഭിനയിച്ചത്. ഇവരെ കൂടാതെ ശിവ ബാലാജി, രാജന്‍ പി ദേവ്, സുബ്ബരാജു, സുനില്‍, വേണു മാധവ് തുടങ്ങിയവരും ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ആര്യ, ആര്യ 2 എന്നിവക്ക് ശേഷം അല്ലു അർജുൻ വീണ്ടും സുകുമാറുമായി ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഹോം ക്വാറന്‍റൈനില്‍ ആണ് അല്ലു അർജുൻ.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.