തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ താരം എന്നറിയപ്പെടുന്ന നടനാണ് അല്ലു അർജുൻ. തന്റെ ഡാൻസും സംഘട്ടന രംഗങ്ങളിലെ മികവും കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ അല്ലു അര്ജുന് കേരളത്തിലും വലിയ ആരാധക വൃന്ദമാണ് ഉള്ളത്. കേരളത്തിൽ അല്ലു അർജുൻ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കൊണ്ട് തന്നെ ആരാധകർ അദ്ദേഹത്തെ മല്ലു അർജുൻ എന്ന് വരെ സ്നേഹത്തോടെ വിളിക്കുന്നുണ്ട്. കേരളത്തിൽ പലപ്പോഴായി വന്നപ്പോഴൊക്കെ ആ സ്നേഹം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. മലയാളത്തിൽ താൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന നടൻ മോഹൻലാൽ ആണെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഇപ്പോഴിതാ, തമിഴ് സിനിമയിൽ തനിക്കു ഇഷ്ടമുള്ള നടന്മാരെ കുറിച്ച് പറയുകയാണ് അല്ലു അർജുൻ. തമിഴ് സിനിമകൾ താൻ കാണാറുണ്ടെന്നും നന്നായി ആര് ചെയ്താലും അതൊക്കെ തനിക്കു ഇഷ്ടമാണെന്നും അല്ലു അർജുൻ പറയുന്നു.
ഒരാളുടെ പേര് എടുത്തു പറയുന്ന രീതിയിൽ ആരാധന എന്ന് പറയാൻ സാധിക്കില്ലെങ്കിലും തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങളിൽ ദളപതി വിജയ്‌യുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു എന്ന് അല്ലു അർജുൻ പറഞ്ഞു. അതുപോലെ വിഐപി എന്ന ചിത്രം കണ്ടപ്പോൾ അതിലെ ധനുഷിന്റെ പ്രകടനവും മികച്ചു നിന്നതായി അനുഭവപെട്ടു എന്നും അല്ലു വെളിപ്പെടുത്തി. തമിഴിൽ അഭിനയിക്കണം എന്നാഗ്രഹമുണ്ടെന്നും ഒരുപാട് വൈകാതെ അത് നടന്നേക്കാം എന്നും അല്ലു പ്രതീക്ഷ പ്രകടിപ്പിച്ചു. സുകുമാർ ഒരുക്കിയ പുഷ്പ ആണ് അല്ലു അർജുന്റെ അടുത്ത റിലീസ്. രണ്ടു ഭാഗങ്ങൾ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ ആണ് വില്ലൻ വേഷം ചെയ്യുന്നത്. പുഷ്പയുടെ ആദ്യ ഭാഗം ഡിസംബറിൽ ആണ് പുറത്തു വരിക.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.