സൗത്ത് ഇന്ത്യയിൽ വലിയ തോതിൽ ആരാധക പിന്തുണയുള്ള താരമാണ് അല്ലു അർജ്ജുൻ. കേരളത്തിൽ ഏറ്റവും സ്വീകാരിതയുള്ള തെലുങ്ക് നടൻ കൂടിയാണ് അദ്ദേഹം. മലയാളത്തിൽ ഡബ്ബ് ചെയ്താണ് അല്ലു അർജ്ജുൻ ചിത്രങ്ങൾ കേരളത്തിൽ പ്രദര്ശനത്തിനെത്താറുള്ളത്. മലയാള സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് അല്ലു അർജ്ജുൻ. മോഹൻലാലാണ് മലയാളത്തിലെ ഇഷ്ട നടനെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഭാഗമായി മലയാളത്തിൽ ഒരു സിനിമ ചെയ്യുവാൻ ഏറെ ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് പറ്റിയ ഒരു കഥ ഒരുക്കുവാൻ എല്ലാ മലയാള സംവിധായകരോടും താരം ഒരു അഭിമുഖത്തിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ്.
മോഹൻലാലിന് പുറമെ ഒരുപാട് മികച്ച യുവതാരങ്ങൾ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് അല്ലു അർജ്ജുൻ ചൂണ്ടിക്കാട്ടി. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, നിവിൻ പോളി എന്നിവർ ഒരുപാട് കഴിവുള്ള നടന്മാരാണന്ന് താരം വ്യക്തമാക്കി. എപ്പോൾ ഒരു മലയാള സിനിമ ഉണ്ടാവുന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അല്ലു അർജ്ജുൻ നൽകിയത്. ഒരു മലയാളി സംവിധായകനും തന്നോട് ഇതുവരെ ഒരു കഥയും പറഞ്ഞട്ടില്ല എന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. കുറെയേറെ കാലമായി ഒരു മലയാള സംവിധായകന്റെ വരവിവായി താൻ കാത്തിരിക്കുകയാണെന്ന് അല്ലു അർജ്ജുൻ വ്യക്തമാക്കി. കേരളത്തിൽ വലിയ തോതിൽ ആരാധകരുള്ള അല്ലു അർജുന്റെ ആദ്യ മലയാള ചിത്രത്തിന് വേണ്ടിയാണ് ഏവരും ഇപ്പോൾ കാത്തിരിക്കുന്നത്. അല്ലു അർജ്ജുന്റെ അടുത്തിടെ പുറത്തിറങ്ങിയ അങ് വൈകുണ്ഠപുരത്ത് എന്ന ചിത്രം കേരളത്തിൽ വലിയ വിജയം നേടിയിരുന്നു.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.