കഴിഞ്ഞ വർഷം മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മുരളി ഗോപി രചിച്ചു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം നൂറ്റിമുപ്പതു കോടിയോളം രൂപയുടെ ആഗോള കളക്ഷൻ നേടി മലയാളത്തിൽ പുലി മുരുകന് പുറകിൽ രണ്ടാം സ്ഥാനത്തു വന്നു എന്ന് മാത്രമല്ല ആദ്യമായി വിദേശത്തു നിന്ന് മാത്രം അമ്പതു കോടി രൂപ കളക്ഷൻ നേടുന്ന മലയാള ചിത്രവുമായി മാറി. കേരളം ഒഴിച്ച് ബാക്കി എല്ലാ മാർക്കറ്റിലും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ലൂസിഫർ തെലുങ്കിലേക്ക് റീമേക് ചെയ്യാനുള്ള ഒരുക്കത്തിലാണ് മെഗാ സ്റ്റാർ ചിരഞ്ജീവി. മോഹൻലാലിന്റെ റോൾ ഈ ചിത്രത്തിൽ ചിരഞ്ജീവി ചെയ്യുമ്പോൾ, ലുസിഫെറിൽ പൃഥ്വിരാജ് ചെയ്ത അതിഥി വേഷം തെലുങ്കിൽ ആര് ചെയ്യുമെന്നതിനെ കുറിച്ച് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഒരുപാട് വരുന്നുണ്ട്.
ആദ്യം ചിരഞ്ജീവിയുടെ മകനും യുവ താരവുമായ റാം ചരന്റെ പേരാണ് കേട്ടതെങ്കിലും പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പേരാണ്. പക്ഷെ അത് വെറും ഊഹാപോഹം മാത്രമാണെന്നും അല്ലു അർജുൻ ലൂസിഫർ തെലുങ്കു റീമേക്കിൽ അഭിനയിക്കുന്നില്ല എന്നുമാണ് പ്രമുഖ സൗത്ത് ഇന്ത്യൻ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ലൂസിഫർ തെലുങ്കു റീമേക്കിന്റെ കൂടുതൽ വിവരങ്ങൾ വരാൻ കാത്തിരിക്കുകയാണ് ചിരഞ്ജീവി ആരാധകർ. അതേ സമയം അടുത്ത വർഷം മോഹൻലാലിനെ തന്നെ നായകനാക്കി ലൂസിഫറിന്റെ രണ്ടാം ഭാഗം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജ് സുകുമാരൻ. എമ്പുരാൻ എന്നാണ് ഈ ചിത്രത്തിന്റെ പേര്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.