തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് സ്റ്റൈലിഷ് സ്റ്റാർ എന്നും ഐക്കൺ സ്റ്റാർ എന്നുമൊക്കെ അറിയപ്പെടുന്ന അല്ലു അർജുൻ. കഴിഞ്ഞ മാസം റിലീസ് ചെയ്ത അല്ലു അർജുൻ ചിത്രം പുഷ്പ ദി റൈസിങ്, 300 കോടി ക്ലബ്ബിൽ എത്തിയതോടെ അല്ലു അർജുന്റെ താരമൂല്യം വലിയ രീതിയിൽ ആണ് ഉയർന്നത്. ഇനി പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ആണ് അല്ലു അർജുൻ അഭിനയിക്കുക. സുകുമാർ ഒരുക്കുന്ന പുഷ്പ സീരീസ് പൂർത്തിയാക്കിയ ശേഷം പ്രശസ്ത തമിഴ് സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിൽ ആവും അല്ലു അർജുൻ അഭിനയിക്കുക എന്ന വാർത്തകൾ ആണ് വരുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ഈ ചിത്രത്തിന് വേണ്ടി നൂറു കോടി രൂപയാണ് അല്ലു അര്ജുന് ഓഫർ ചെയ്തിരിക്കുന്ന പ്രതിഫലം എന്നാണ് വാർത്തകൾ പറയുന്നത്. വമ്പൻ ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നാണ് സൂചന. രാജ റാണി, തെറി, മേർസൽ, ബിഗിൽ എന്നീ വമ്പൻ ഹിറ്റുകൾ ഒരുക്കിയ ആറ്റ്‌ലി ഇപ്പോൾ ബോളിവുഡ് കിങ് ഖാൻ ആയ ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രം ഒരുക്കുന്ന തിരക്കിൽ ആണ്. ലയൺ എന്നാണ് ഈ ചിത്രത്തിന്റെ പേര് എന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും പുഷ്പ നേടിയ മഹാവിജയം അല്ലു അർജുന്റെ പ്രശസ്തി വലിയ രീതിയിൽ തന്നെ വർധിപ്പിച്ചിട്ടുണ്ട്. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലൊക്കെ റിലീസ് ചെയ്ത ചിത്രമാണ് പുഷ്പ. മലയാളി താരം ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.