മലയാളത്തിന്റെ പ്രിയ താരം ജയറാം ഇപ്പോൾ തെലുങ്കിലെ ഒരു വമ്പൻ ചിത്രത്തിൽ അഭിനയിക്കുകയാണ്. തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് അല വൈകുന്തപുറംലോ എന്നാണ്. പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. ദീപാവലി സ്പെഷ്യൽ ആയി റിലീസ് ചെയ്തിരിക്കുന്ന ഈ പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധയാണ് ആകർഷിക്കുന്നത്. അല്ലു അർജുന്റെ അച്ഛൻ ആയി ആണ് ജയറാം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനു വേണ്ടി ജയറാം നടത്തിയ ബോഡി മേക് ഓവർ വലിയ രീതിയിൽ ആണ് ശ്രദ്ധിക്കപ്പെട്ടത്.
അല്ലു അർജുൻ, ജയറാം എന്നിവർക്കൊപ്പം പൂജ ഹെഗ്‌ഡെ, തബു , നിവേദ , നവദീപ്, സുശാന്ത്, സത്യരാജ് , സമുദ്രക്കനി, സുനിൽ, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹർഷ വർധന, സച്ചിൻ കടേക്കർ, നാസ്സർ, വെണ്ണല കിഷോർ എന്നിവരും ഉണ്ട്. ഒരു ഐറ്റം നമ്പറുമായി കാജൽ അഗർവാളും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടും. എസ് തമൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി പി എസ് വിനോദ് ആണ് കാമറ ചലിപ്പിക്കുന്നത്. ഗീത ആർട്സ്, ഹാരിക ആൻഡ് ഹസ്സിന് ക്രീയേഷൻസ് എന്നിവയുടെ ബാനറിൽ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അടുത്ത വര്ഷം ജനുവരി പന്ത്രണ്ടിന് ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അല്ലു അർജുൻ- ത്രിവിക്രം ശ്രീനിവാസ് എന്നിവർ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.