തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനും മലയാളത്തിന്റെ സ്വന്തം ജയറാമും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് അല വൈകുന്തപുറംലോ. പൂജ ഹെഗ്‌ഡെ, നിവേദ പെതുരാജ് എന്നിവർ നായികമാർ ആയി എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി തബുവും അഭിനയിക്കുന്നുണ്ട്. ജയറാമിന്റെ ജോഡി ആയാണ് തബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അല്ലു അർജുന്റെ അച്ഛൻ ആയി ആണ് ജയറാം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.
പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന പോസ്റ്ററുകൾ ഇതിലെ സ്റ്റില്ലുകൾ എന്നിവ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഈ ചിത്രത്തിന് വേണ്ടി ജയറാം നടത്തിയ ബോഡി മേക് ഓവർ വലിയ ശ്രദ്ധയാണ് നേടിയത്. ഇതിലെ ജയറാമിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മുകളിൽ പറഞ്ഞവർക്ക് ഒപ്പം നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനിൽ, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹർഷ വർധന, സച്ചിൻ കടേക്കർ, നാസ്സർ, വെണ്ണല കിഷോർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. എസ് തമൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് പി എസ് വിനോദ് ആണ്. ഗീത ആർട്സ്, ഹാരിക ആൻഡ് ഹസ്സിന് ക്രീയേഷൻസ് എന്നിവയുടെ ബാനറിൽ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം അല്ലു അർജുൻ- ത്രിവിക്രം ശ്രീനിവാസ് എന്നിവർ ഒരുമിച്ചു ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.