[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയ റെക്കോർഡ് സൃഷ്ടിച്ചു അല്ലു അർജുൻ..!

തെലുങ്ക് സിനിമയിലെ സ്റ്റൈലിഷ് സ്റ്റാർ ആയ അല്ലു അർജുൻ ഇപ്പോൾ സുകുമാർ ഒരുക്കുന്ന പുഷ്പ എന്ന ചിത്രം തീർക്കുന്ന തിരക്കിൽ ആണ്. അല്ലു അർജുന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ അദ്ദേഹം ചെയ്യുന്നത്. പ്രശസ്ത മോളിവുഡ് താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ രശ്മിക മന്ദന ആണ് നായികാ വേഷം ചെയ്യുന്നത്. രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബർ റിലീസ് ആയാവും എത്തുക. ഏതായാലും ഇതിന്റെ പോസ്റ്ററുകൾ, ഇതുവരെ പുറത്തു വന്ന ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെ അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിലും ഒരു പുതിയ റെക്കോര്ഡ് സൃഷ്ടിച്ചു കഴിഞ്ഞു.

ഇൻസ്റ്റാ​ഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ ആണ് അല്ലു അർജുൻ പുതിയ റെക്കോർഡിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അല്ലുവിന്റെ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 13 മില്യൺ കടന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമ താരമാണ് അല്ലു അർജുൻ എന്ന പ്രത്യേകതയും ഉണ്ട്. അല്ലു അർജുൻ കഴിഞ്ഞാൽ പിന്നെ, തെലുങ്ക് യുവതാരങ്ങളിൽ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ആയി മാറിയ അല വൈകുണ്ഠപുരംലോ ആയിരുന്നു അല്ലു അർജുന്റെ തൊട്ടു മുൻപത്തെ റീലീസ്. കഴിഞ്ഞ വർഷം ആദ്യമാണ് ഈ ചിത്രം പുറത്തു വന്നത്. ഇനി പുഷ്പ റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. 250 കോടി രൂപ മുതൽ മുടക്കിയാണ് പുഷ്പ ഒരുക്കുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.