തെലുങ്ക് സിനിമയിലെ സ്റ്റൈലിഷ് സ്റ്റാർ ആയ അല്ലു അർജുൻ ഇപ്പോൾ സുകുമാർ ഒരുക്കുന്ന പുഷ്പ എന്ന ചിത്രം തീർക്കുന്ന തിരക്കിൽ ആണ്. അല്ലു അർജുന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ അദ്ദേഹം ചെയ്യുന്നത്. പ്രശസ്ത മോളിവുഡ് താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ രശ്മിക മന്ദന ആണ് നായികാ വേഷം ചെയ്യുന്നത്. രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബർ റിലീസ് ആയാവും എത്തുക. ഏതായാലും ഇതിന്റെ പോസ്റ്ററുകൾ, ഇതുവരെ പുറത്തു വന്ന ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെ അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിലും ഒരു പുതിയ റെക്കോര്ഡ് സൃഷ്ടിച്ചു കഴിഞ്ഞു.
ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ ആണ് അല്ലു അർജുൻ പുതിയ റെക്കോർഡിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അല്ലുവിന്റെ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 13 മില്യൺ കടന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ സിനിമ താരമാണ് അല്ലു അർജുൻ എന്ന പ്രത്യേകതയും ഉണ്ട്. അല്ലു അർജുൻ കഴിഞ്ഞാൽ പിന്നെ, തെലുങ്ക് യുവതാരങ്ങളിൽ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ആയി മാറിയ അല വൈകുണ്ഠപുരംലോ ആയിരുന്നു അല്ലു അർജുന്റെ തൊട്ടു മുൻപത്തെ റീലീസ്. കഴിഞ്ഞ വർഷം ആദ്യമാണ് ഈ ചിത്രം പുറത്തു വന്നത്. ഇനി പുഷ്പ റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. 250 കോടി രൂപ മുതൽ മുടക്കിയാണ് പുഷ്പ ഒരുക്കുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.