തെലുങ്ക് സിനിമയിലെ സ്റ്റൈലിഷ് സ്റ്റാർ ആയ അല്ലു അർജുൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ നേടിയ വമ്പൻ വിജയത്തിന്റെ സന്തോഷത്തിലാണ്. സുകുമാർ ഒരുക്കിയ ഈ ചിത്രം ആഗോള കളക്ഷൻ ആയി നേടിയെടുത്തത് മുന്നൂറു കോടിയാണ്. ആദ്യമായാണ് അല്ലു അർജുൻ നായകനായ ഒരു ചിത്രം മുന്നൂറു കോടി കളക്ഷൻ നേടുന്നത്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന പുഷ്പയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ പുഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രവും ഇതിൽ അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ലോകം മുഴുവൻ ഹിറ്റായി മാറി എന്ന് വേണം പറയാൻ. ദേശീയ- അന്തർദേശീയ ക്രിക്കറ്റ് താരങ്ങൾ വരെ അല്ലു അർജുന്റെ ഡയലോഗുകൾ പറഞ്ഞു കൊണ്ടുള്ള വീഡിയോ ചെയ്യാൻ തുടങ്ങി. ഇപ്പോഴിതാ ഇൻസ്റാഗ്രാമിലും ഒരു വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സൂപ്പർ താരം.
ഇൻസ്റ്റാഗ്രാമിൽ 15 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടമാണ് അല്ലു അർജുൻ നേടിയിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യൻ താരമാണ് അല്ലു അർജുൻ. മറ്റൊരു തെലുങ്കു നടനായ ജയ് ദേവരകൊണ്ട മാത്രമാണ്, സൗത്ത് ഇന്ത്യൻ താരങ്ങളിൽ ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്. 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. മലയാളത്തിൽ നിന്നും ദുൽകർ സൽമാൻ ആണ് ഈ ലിസ്റ്റിൽ മുകളിൽ ഉള്ളത്. 9 മില്യണിൽ അധികമാണ് ഇൻസ്റ്റയിൽ ദുല്കറിനുള്ള ഫോളോവെർസ്. രാം ചരണ്‍ (5), ജൂനിയര്‍ എന്‍.ടി.ആര്‍ (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് മറ്റ് തെലുങ്കു താരങ്ങളുടെ ഇൻസ്റ്റാഗ്രാം ഫോളോവെഴ്സിന്റെ എണ്ണം.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.