[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആഷിഖ് അബുവിനെതിരെ സാമ്പത്തിക ക്രമക്കേടിന്റെ ആരോപണവുമായി പ്രവാസി മലയാളി…

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മഹേഷിന്റെ പ്രതികാരം’. ശ്യാം പുഷ്ക്കരനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുശ്രീ, അപർണ്ണ ബാലമുരളി എന്നിവരായിരുന്നു നായികമാരായി വേഷമിട്ടിരുന്നത്. ഓ. പി.എം ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ ആഷിഖ് അബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘മഹേഷിന്റെ പ്രതികാരം’. 2016 പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വൻ വിജയവുമായിരുന്നു. രണ്ട് നാഷണൽ അവാർഡും ചിത്രത്തെ തേടിയെത്തിയിരുന്നു.

രണ്ട് വർഷത്തിന് ശേഷം ഈ ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ ക്രമകേടുണ്ടെന്ന് ആരോപിച്ചു ഒരു പ്രവാസി മലയാളി നിർമ്മാതാവ് ആഷിഖ് അബുവിനെതിരെ പരാതി നൽകിയിരിക്കുകയാണ്.

‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമ 4.5 കോടി രൂപക്കാണ് നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിനായി 2.40 കോടി മുതൽമുടക്കിയ തന്റെ കമ്പനിക്ക് മുടക്ക് മുതലിന് പുറമേ 60% ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്നും ഒരു പങ്ക് നൽകുമെന്നാണ് കാരറാക്കിയത്. മുടക്ക് മുതലിന്റെ പൈസ പോലും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നതിന് വ്യക്തമായ തെളിവും കൊണ്ട് പ്രവാസി വ്യവസായി സി. ടി അബ്ദുൽ റഹ്മാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകുകയുണ്ടായി. ഇതുവരെ 1.85 കോടി രൂപമാത്രമാണ് അബ്ദുൽ റഹ്മാന് ലഭിച്ചിട്ടുള്ളതെന്ന് മനോരമ ഓണ്ലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒ. പി. എം ഡ്രീം മിൽ സിനിമാസും അബ്ദുൽ റഹ്മാന്റെ കമ്പനി കൂടിയായ വനെസ്സ്‌ മീഡിയ മില്ലും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ആഷിഖ് അബുവിന്റെ കമ്പനിയുടെ പേര് മാത്രമായിരുന്നു എല്ലാ ബാനറുകളിലും എന്നതും ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ്. മുടക്ക് മുതലിൽ നിന്ന് തന്നെ അബ്ദുൽ റഹ്മാന് 55 ലക്ഷം രൂപയോളം ലഭിക്കാൻ ബാക്കിയുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്

‘മഹേഷിന്റെ പ്രതികാരം’ കേരള ബോക്സ് ഓഫീസിൽ നിന്ന് 8 കോടിയിലേറെ സ്വന്തമാക്കുകയും 4 കോടി രൂപ സാറ്റ്ലൈറ്റും വഴി ചിത്രത്തിന് ലഭിക്കുകയുണ്ടായി. മഹേഷിന്റെ പ്രതികാരം സിനിമയുടെ തമിഴ് പതിപ്പായ ‘നിമിർ’ സിനിമയുടെ റീമേക്ക് അവകാശത്തിന് തന്നെ 2 കോടിയിലേറെ ലഭിക്കുകയുണ്ടായി. ലാഭ വിഹിതത്തെ കുറിച്ചു പലതവണയായി ആഷിഖ് അബുവുമായി സംസാരിച്ചെങ്കിലും ഒരു ഫലവും ഉണ്ടായിരുന്നില്ല എന്നാണ് അബ്ദുൽ റഹ്മാൻ ചൂണ്ടികാണിച്ചിരിക്കുന്നത്.

ആഷിഖ് അബുവിൽ നിന്ന് നീതി ലഭിക്കണം എന്ന ആവശ്യപ്പെട്ട് കരാറിന്റെ എല്ലാ രേഖകൾ അടക്കമാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരിക്കുന്നത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

2 months ago

This website uses cookies.