ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മഹേഷിന്റെ പ്രതികാരം’. ശ്യാം പുഷ്ക്കരനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുശ്രീ, അപർണ്ണ ബാലമുരളി എന്നിവരായിരുന്നു നായികമാരായി വേഷമിട്ടിരുന്നത്. ഓ. പി.എം ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ ആഷിഖ് അബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘മഹേഷിന്റെ പ്രതികാരം’. 2016 പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വൻ വിജയവുമായിരുന്നു. രണ്ട് നാഷണൽ അവാർഡും ചിത്രത്തെ തേടിയെത്തിയിരുന്നു.
രണ്ട് വർഷത്തിന് ശേഷം ഈ ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ ക്രമകേടുണ്ടെന്ന് ആരോപിച്ചു ഒരു പ്രവാസി മലയാളി നിർമ്മാതാവ് ആഷിഖ് അബുവിനെതിരെ പരാതി നൽകിയിരിക്കുകയാണ്.
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമ 4.5 കോടി രൂപക്കാണ് നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിനായി 2.40 കോടി മുതൽമുടക്കിയ തന്റെ കമ്പനിക്ക് മുടക്ക് മുതലിന് പുറമേ 60% ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്നും ഒരു പങ്ക് നൽകുമെന്നാണ് കാരറാക്കിയത്. മുടക്ക് മുതലിന്റെ പൈസ പോലും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നതിന് വ്യക്തമായ തെളിവും കൊണ്ട് പ്രവാസി വ്യവസായി സി. ടി അബ്ദുൽ റഹ്മാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകുകയുണ്ടായി. ഇതുവരെ 1.85 കോടി രൂപമാത്രമാണ് അബ്ദുൽ റഹ്മാന് ലഭിച്ചിട്ടുള്ളതെന്ന് മനോരമ ഓണ്ലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒ. പി. എം ഡ്രീം മിൽ സിനിമാസും അബ്ദുൽ റഹ്മാന്റെ കമ്പനി കൂടിയായ വനെസ്സ് മീഡിയ മില്ലും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ആഷിഖ് അബുവിന്റെ കമ്പനിയുടെ പേര് മാത്രമായിരുന്നു എല്ലാ ബാനറുകളിലും എന്നതും ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ്. മുടക്ക് മുതലിൽ നിന്ന് തന്നെ അബ്ദുൽ റഹ്മാന് 55 ലക്ഷം രൂപയോളം ലഭിക്കാൻ ബാക്കിയുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്
‘മഹേഷിന്റെ പ്രതികാരം’ കേരള ബോക്സ് ഓഫീസിൽ നിന്ന് 8 കോടിയിലേറെ സ്വന്തമാക്കുകയും 4 കോടി രൂപ സാറ്റ്ലൈറ്റും വഴി ചിത്രത്തിന് ലഭിക്കുകയുണ്ടായി. മഹേഷിന്റെ പ്രതികാരം സിനിമയുടെ തമിഴ് പതിപ്പായ ‘നിമിർ’ സിനിമയുടെ റീമേക്ക് അവകാശത്തിന് തന്നെ 2 കോടിയിലേറെ ലഭിക്കുകയുണ്ടായി. ലാഭ വിഹിതത്തെ കുറിച്ചു പലതവണയായി ആഷിഖ് അബുവുമായി സംസാരിച്ചെങ്കിലും ഒരു ഫലവും ഉണ്ടായിരുന്നില്ല എന്നാണ് അബ്ദുൽ റഹ്മാൻ ചൂണ്ടികാണിച്ചിരിക്കുന്നത്.
ആഷിഖ് അബുവിൽ നിന്ന് നീതി ലഭിക്കണം എന്ന ആവശ്യപ്പെട്ട് കരാറിന്റെ എല്ലാ രേഖകൾ അടക്കമാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരിക്കുന്നത്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
This website uses cookies.