സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. മാർച്ച് 25 നു അഞ്ചിലധികം ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം എഴുനൂറ് കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിക്കഴിഞ്ഞു. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവർ നായകന്മാരായി എത്തിയ ഈ ചിത്രത്തിലെ നായികമാരായി എത്തിയത് ഒളിവിയ മോറിസ്, ആലിയ ഭട്ട് എന്നിവരാണ്. കെ വി വിജയേന്ദ്ര പ്രസാദ് രചിച്ച കഥയെ ആസ്പദമാക്കി എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഡിവിവി എന്റെർറ്റൈന്മെന്റ്സ് ആണ്. അഞ്ഞൂറ് കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് അവർ ഈ ചിത്രം ഒരുക്കിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് ശേഷം ഇതിലെ ബോളിവുഡ് നായിക ആലിയ ഭട്ട് രാജമൗലിയുമായി വഴക്കിട്ടു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഈയടുത്തായി ഈ സിനിമയുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ ആലിയ ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കം ചെയ്തതോടെ ആണ് വാർത്തകൾ പ്രചരിച്ചത്.
ആലിയയുടെ കഥാപാത്രത്തിന്റെ ഏതാനും രംഗങ്ങള്‍ ഈ ചിതത്തിൽനിന്നു നീക്കം ചെയ്തുവെന്നും അതില്‍ നടി അസംതൃപ്തി പ്രകടിപ്പിച്ചു എന്നും രാജമൗലിയുമായി ഇക്കാര്യം പറഞ്ഞ് ആലിയ വഴക്കിട്ടെന്നും ആണ് വാർത്തകൾ വന്നത്. എന്നാലിപ്പോൾ അതിനെ കുറിച്ച് വിശദീകരണം നൽകി മുന്നോട്ടു വന്നിരിക്കുകയാണ് ആലിയ. പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഇടയ്ക്കിടെ നീക്കം ചെയ്യാറുള്ളതാെണന്നും ആലിയ സമൂഹമാധ്യമത്തിലൂടെ തുറന്നു പറഞ്ഞു. ഇൻസ്റ്റഗ്രാം പോലെ ഉറപ്പില്ലാത്ത മീഡിയകളിലെ പോസ്റ്റുകൾ അടിസ്ഥാനമാക്കി അനുമാനങ്ങളിൽ എത്തുന്നത് ഒട്ടും ശരിയായ രീതിയില്ല എന്ന് കുറിച്ച ആലിയ, ആർ ആർ ആറിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യം ആണെന്നും, രാജമൗലി, ചരൺ, താരക് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ നന്ദി ഉണ്ടെന്നും കുറിച്ചു. രാജമൗലി സാറിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും വർഷങ്ങളായുള്ള തീവ്ര പരിശ്രമത്താൽ ഉണ്ടാക്കിയെടുത്ത ഈ മനോഹര ചിത്രത്തെ കുറിച്ചു തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് കാണാൻ ഒട്ടും താല്പര്യം ഇല്ലാത്തതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു വിശദീകരണം താൻ നടത്തുന്നത് എന്നും ആലിയ പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.