പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ രചിച്ചു സംവിധാനം ചെയ്ത അൽ മല്ലു എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. നമിത പ്രമോദ് കേന്ദ്ര കഥാപാത്രത്തെ അവതരിപിപ്പിക്കുന്ന ഈ ചിത്രം പ്രവാസ ജീവിതത്തിൽ ഒരു പെൺകുട്ടി അനുഭവിക്കുന്ന ജീവിതാനുഭവങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നതു. ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീക്കുട്ടിയും, വികട കുമാരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്ത അൽ മല്ലു പൂർണമായും ദുബായിയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമ കൂടിയാണ്. ഇതിൽ നമിത പ്രമോദ് അവതരിപ്പിച്ച നയന എന്ന കഥാപാത്രം ഈ നടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് എന്നാണ് പ്രേക്ഷകാഭിപ്രായം. നയന ആയി അതിഗംഭീര പ്രകടനമാണ് നമിത കാഴ്ച വെച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ സാമൂഹ്യ പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചും ഈ കൊച്ചു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. അപ്പോഴും ആദ്യവസാനം പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് തന്നെയാണ് ഈ ബോബൻ സാമുവൽ ചിത്രം മുന്നോട്ടു പോകുന്നത്. ഇതിലെ കഥാപാത്രങ്ങളിൽ പലരും നമുക്ക് ചുറ്റും ജീവിക്കുന്നവരാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അത്ര വിശ്വസനീയമായ തരത്തിൽ തന്നെ സംവിധായകനായ ബോബൻ സാമുവൽ ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുന്ന ഈ ചിത്രം ഏവരും തീയേറ്ററിൽ തന്നെ പോയി കാണേണ്ട ഒരു സിനിമാനുഭവം കൂടിയാണ്. പ്രേക്ഷകന് ചിരിയും, നൊമ്പരവും, ആവേശവുമെല്ലാം നൽകുന്ന ഒരു കംപ്ലീറ്റ് പാക്കേജാണ് ഈ ചിത്രം. വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദ് ആണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.