അക്ഷയ് കുമാറും ബിയർ ഗ്രിൽസും അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ നല്ലൊരു സൗഹൃദ സംഭാഷണം നടത്തിയിരുന്നു. ഇൻടു ദി വൈൽഡ് എന്ന പരിപാടിയ്ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് ചേർന്ന് നടത്തിയ സാഹസങ്ങളെ കുറിച്ചും ഇൻസ്റ്റാഗ്രാം ലൈവിൽ അക്ഷയ കുമാർ സൂചിപ്പിക്കുകയുണ്ടായി. നടി ഹുമാ ഖുറേഷിയും ലൈവിൽ ഭാഗമായിരുന്നു. അക്ഷയ് കുമാർ നായകനായിയെത്തുന്ന ബെൽ ബോട്ടം എന്ന ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഹുമാ ഖുറേഷിയാണ്. ബന്ദിപൂർ നാഷണൽ പാർക്ക്, ടൈഗർ റിസർവ് എന്നീ സ്ഥലങ്ങളിലാണ് ഇൻടു ദി വൈൽഡ് സ്‌പെഷ്യൽ എപ്പിസോഡ് ഷൂട്ട് ചെയ്തതെന്ന് അക്ഷയ് കുമാർ വ്യക്തിമാക്കി.
നടൻ അക്ഷയ് കുമാറും ബിയർ ഗ്രിൽസും ഇൻടു ദി വൈൽഡിന്റെ പുതിയ എപ്പിസോഡിന്റെ പ്രൊമോയിൽ ആന പിണ്ഡം കഴിക്കുന്ന ഭാഗത്തിനെ കുറിച്ചു ഹുമാ ഖുറേഷി ഇൻസ്റ്റാഗ്രാം ലൈവിൽ ചോദിക്കുകയുണ്ടായി. അത് കഴിക്കുന്നത് ഏറെ പ്രായസമുള്ള കാര്യം അല്ലായിരുന്നുവെന്നും ആയുർവേദിക് കാരണങ്ങൾകൊണ്ട് എന്നും താൻ ഗോമൂത്രം കുടിക്കാറുണ്ടന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഈഗോ ഇല്ലാത്ത തമാശക്കാരനായാണ് അക്ഷയ് കുമാറിനെ ബിയർ ഗ്രിൽസ് വിശേഷിപ്പിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ഹ്യൂമിലിറ്റിയും ഫിറ്റ്നെസും തന്നെ ഏറെ ആകർഷിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിയർ ഗ്രിൽസിന്റെ കൂടെ വീണ്ടും ഒരു ഷോയിൽ ഭാഗമാവാൻ താൻ ഏറെ ആഗ്രഹിക്കുന്നു എന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തി. ഒരുപാട് സാഹസങ്ങൾ നിറഞ്ഞതും സർവൈവ് ചെയ്യുവാൻ ഏറെ കഷ്ടപ്പെടുന്നതുമായ ഒരു ഷോയാണ് ഇൻടു ദി വൈൽഡ്. അക്ഷയ് കുമാർ- ബിയർ ഗ്രിൽസ് ഒന്നിക്കുന്ന എപ്പിസോഡ് സെപ്റ്റംബർ 11 രാത്രി 8 മണിക്ക് ഡിസ്‌കവറി പ്ലസിൽ പ്രദർശനത്തിനെത്തും. ഡിസ്‌കവറി ചാനലിൽ സെപ്റ്റംബർ 14 രാത്രി 8 മണിക്കും പുറത്തിറങ്ങും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.