കോവിഡ് 19 ഭീഷണി മൂലം കഴിഞ്ഞ മാസം രണ്ടാം വാരം മുതൽ ഇന്ത്യൻ സിനിമാ ലോകം പൂർണമായും നിശ്ചലമാണ്. തീയേറ്ററുകൾ എല്ലാം അടഞ്ഞു. പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം നിർത്തി വെച്ചു. വലിയ താരങ്ങളും സാങ്കേതിക പ്രവർത്തകരുമൊഴിച്ചു ബാക്കിയെല്ലാവരും ദുരിതത്തിലാണ്. സിനിമയിലെ ദിവസ വേതനക്കാരായ തൊഴിലാളികളും തീയ്യേറ്റർ തൊഴിലാളികളും ഉടമകളുമൊക്കെ വലിയ പ്രതിസന്ധിയിലാണ്. മലയാളത്തിലും തമിഴിലുമൊക്കെ അത്തരക്കാരെ സഹായിക്കാൻ ഫെഫ്കയും ഫെഫ്‌സിയും അതുപോലെ താരങ്ങളായ മോഹൻലാൽ, വിജയ്, അജിത്, സുര്യ, രജനികാന്ത്, ലോറൻസ് എന്നിവരൊക്കെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ നിന്നു ഈ സമയത്തു അത്തരത്തിലൊരു സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത് അക്ഷയ് കുമാർ ആണ്.
മുംബൈയിലെ ഒരു പ്രമുഖ തീയേറ്ററിൻ്റെ ഉടമയോട് താൻ സഹായമെത്തിക്കാമെന്ന് അറിയിചിരിക്കുകയാണ് അക്ഷയ് കുമാർ. ആ തീയേറ്ററുടമ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗെയ്റ്റി ആന്റ് ഗാലക്‌സി എന്ന മള്‍ട്ടിപ്ലക്‌സിന്റെ ഉടമ മനോജ് ദേശായ്യോടാണ് അക്ഷയ് കുമാർ സഹായ സന്നദ്ധത വിളിച്ചു അറിയിച്ചിരിക്കുന്നത്. സാമ്പത്തിക സഹായം വേണമെങ്കില്‍ മടികൂടാതെ അറിയിക്കണമെന്ന് അക്ഷയ് കുമാർ തന്നോട് പറഞ്ഞതായി തീയേറ്ററുടമ പറയുന്നു. ഏതായാലും ഈ വിവരം പുറത്തു വന്നതോടെ വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ നിന്നു താരത്തിന് ലഭിക്കുന്നത്. നേരത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 25 കോടിയിലധികമാണ് അക്ഷയ് കുമാർ സംഭാവന ചെയ്തത്. അതു കൂടാതെ ഒട്ടേറെ സഹായങ്ങളുമായി അദ്ദേഹം മുൻപന്തിയിൽ തന്നെയുണ്ട്. ഇന്ന് ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് അക്ഷയ് കുമാർ. മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കിയിട്ടുള്ള അക്ഷയ് ആണ് കഴിഞ്ഞ പതിറ്റാണ്ടിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ നൽകിയ ബോളിവുഡ് നായകൻ.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.