മലയാളികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളായ പൂർണ്ണിമ ഇന്ദ്രജിത് ഒരു വലിയ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കിയ ‘ഒരു കട്ടിൽ ഒരു മുറി’. രഘുനാഥ് പലേരി സംവിധാനം ചെയ്ത ഈ ചിത്രം ഒക്ടോബർ നാലിനാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിൽ അക്കമ്മ എന്ന് പേരുള്ള വളരെ വ്യത്യസ്‌തമായ കഥാപാത്രത്തിനാണ് പൂർണ്ണിമ ജീവൻ പകർന്നിരിക്കുന്നത്. പേരിലെ വ്യത്യസ്തത ഈ കഥാപാത്രത്തിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ടെന്നും തന്റെ അഭിനയ ജീവിതത്തിലെ വളരെ നിർണ്ണായകമായ ഒരു വേഷമാണ് ഇതെന്നും പൂർണ്ണിമ പറയുന്നു.
തമിഴ് മാതൃഭാഷയായ തനിക്ക് ഒരു മലയാള സിനിമയിൽ തമിഴ് സംസാരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിലുള്ള സന്തോഷവും പൂർണ്ണിമ തുറന്നു പറയുന്നു. മറ്റൊരു നാട്ടിൽ നിന്ന് വന്നു താമസിക്കുന്ന ഈ കഥാപാത്രം എന്ത്കൊണ്ട് തമിഴ് സംസാരിക്കുന്നു എന്നതൊക്കെ ചിത്രത്തിൽ ആകാംഷ സമ്മാനിക്കുന്ന കാര്യങ്ങളാണെന്നും പൂർണ്ണിമ വെളിപ്പെടുത്തി.
രഘുനാഥ് പലേരി സാറിന്റെ തിരക്കഥ തന്നെയാണ് തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചത് എന്ന് പറഞ്ഞ പൂർണ്ണിമ, വളരെ കാവ്യാത്മകമായ ഒരു ഓമനത്വമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പ്രത്യേകതയെന്നും പറയുന്നു. സാധാരണ നമ്മൾ കാണുന്ന ആളുകളിൽ നിന്നും എന്തോ വ്യത്യസ്തത ഉള്ളതും എന്നാൽ സാധാരണക്കാരായ കഥാപാത്രങ്ങളുമാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ലഭിക്കുന്നതിനും പൂർണ്ണിമ വിശദീകരിക്കുന്നു. അക്കമ്മക്കു റെഫെറെൻസുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആ കഥാപാത്രത്തിന്റെ ഭൂതകാല കഥയെ കുറിച്ചു രഘുനാഥ് സാറുമായി സംസാരിച്ചു തന്നെയാണ് താനത് വർക്ക് ചെയ്ത് എടുത്തതെന്നും പൂർണ്ണിമ കൂട്ടിച്ചേർത്തു.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.