[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രക്തം ചിന്തുന്ന ആക്ഷൻ രംഗവുമായി മമ്മൂട്ടി- അഖിൽ അക്കിനേനി ചിത്രം ഏജന്റ്; റിലീസ് അപ്‌ഡേറ്റ് എത്തി

വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറഞ്ഞ യാത്ര എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമാണ് ഏജന്റ്. തെലുങ്ക് യുവതാരം അഖിൽ അക്കിനേനി നായകനായി എത്തുന്ന ഈ ചിത്രത്തിൽ മഹാദേവ് എന്ന് പേരുള്ള ഒരു മിലിട്ടറി ഓഫീസർ ആയി നിർണ്ണായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതിന്റെ റിലീസ് തീയതി പുറത്ത് വിട്ടുകൊണ്ടുള്ള ടീസറാണ് വന്നിരിക്കുന്നത്. ഈ വരുന്ന ഏപ്രിൽ 28 നാണു ഏജന്റ് റിലീസ് ചെയ്യുക. ഹോളിവുഡ് ഫിലിം സീരിസായ ജേസൺ ബോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം ആദ്യം സംക്രാന്തി റിലീസ് ആണ് പ്രഖ്യാപിച്ചതെങ്കിലും, സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ട് ഷൂട്ടിംഗ് തീരാൻ വൈകിയതോടെ റിലീസ് പ്ലാൻ മാറ്റുകയായിരുന്നു.

ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇതിന്റെ ഒരു ടീസർ, ആക്ഷൻ മേക്കിങ് വീഡിയോ എന്നിവ ഇതിനോടകം പുറത്ത് വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയത്.

webdesk

Recent Posts

ബോക്സ് ഓഫീസിനെ തൂക്കി പൊളിച്ചു മാർക്കോ; രണ്ട് ദിനം കൊണ്ട് വാരിയത് 23 കോടിക്കും മുകളിൽ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ്‌ സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…

11 hours ago

ആട് 3 ഒരുങ്ങുന്നത് മെഗാ ബജറ്റ് ചിത്രമായി

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…

2 days ago

വേറിട്ട കോമഡി ട്രാക്കുമായി അമ്പരപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്; എക്സ്ട്രാ ഡീസന്റ് സൂപ്പർ വിജയത്തിലേക്ക്

ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…

2 days ago

അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…

3 days ago

എക്സ്ട്രാ കോമഡി, എക്സ്ട്രാ പെർഫോമൻസ്; സുരാജ് വെഞ്ഞാറമൂട് ചിത്രം എക്സ്ട്രാ ഡീസന്റ് റിവ്യൂ വായിക്കാം

തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…

3 days ago

ചിരിയുടെ ആഘോഷവുമായി എക്സ്ട്രാ ഡീസന്റ് ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…

3 days ago

This website uses cookies.