മഹാനടി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവനും ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. നടി സാവിത്രിയുടെ ജീവിതം അവതരിപ്പിച്ച ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവും നടനുമായ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തിയിരുന്നത്. ചിത്രം തെലുങ്കിൽ വൻ വിജയമായി മാറുകയും രാജമൗലി ഉൾപ്പടെയുള്ളവർ ദുൽഖറിനെ പ്രശംസിച്ച് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ താരമായി മാറിയ ദുൽഖറിനെ ഞെട്ടിച്ചുകൊണ്ട് ഒരു വെല്ലുവിളിയുമായി തെലുങ്കിൽ നിന്ന് തന്നെ ഒരാൾ എത്തിയിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ മകനായ അഖിൽ അക്കിനേനിയാണ് ദുൽഖർ സൽമാനെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ‘HumFitIndiaFit’ എന്ന ചലഞ്ചുമായാണ് അഖിൽ എത്തിയത്. മുൻ ഒളിമ്പിക്സ് മെഡൽ ജേതാവും കേന്ദ്ര മന്ത്രിയുമായ രാജ്യ വർധൻ സിങ് റാത്തോഡാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. അദ്ദേഹം 20 പുഷപ്പ് എടുത്തായിരുന്നു മറ്റുള്ളവരെ അന്ന് ചലഞ്ച് ചെയ്തത്. പിന്നീട് അതേറ്റെടുത്ത വിരാട്ട് കോഹിലി തന്റെ വ്യായാമം വീഡിയോയാക്കി പകർത്തി നരേന്ദ്ര മോഡി, എം. എസ് ധോണി ഉൾപ്പടെ ഉള്ളവരെ ക്ഷണിച്ചു അങ്ങനെയാണ് നാഗാർജുനയുടെ മകനായ അഖിൽ അക്കേനേനിയും ഇതിലേക്ക് എത്തുന്നത്. അഖിൽ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള ഇന്ത്യയിലെ സൂപ്പർ താരങ്ങളെയാണ് ഇതിനായി ക്ഷണിച്ചിരിക്കുന്നത്. പിതാവ് നാഗാർജുനയെയും സഹോദരൻ നാഗ ചൈതന്യയെയും വരുൺ ധവാനെയും അഖിൽ ദുൽഖറിനൊപ്പം മത്സരത്തിനായി ക്ഷണിച്ചിട്ടുണ്ട്. എന്തായാലും ദുൽഖറിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.