നന്ദമൂരി ബാലകൃഷ്ണയെന്ന തെലുങ്ക് മെഗാസ്റ്റാര്‍ ബാലയ്യയെ നായകനാക്കി ബോയപട്ടി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ എന്ന ചിത്രം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തീയേറ്ററുകളിൽ എത്തിയത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ബാലയ്യക്കു തന്റെ കരിയറിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് നേടിയ ചിത്രവും സമ്മാനിച്ചു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ മെഗാ മാസ്സ് ആക്ഷൻ ചിത്രമായ അഖന്ധക്ക് ലഭിച്ച പ്രേക്ഷക പ്രതികരണം അത്ര വലുതായിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസ് ആയി കഴിഞ്ഞ ദിവസം എത്തിയപ്പോഴും ആഘോഷം തുടരുകയാണ് ബാലയ്യയുടെ ആരാധകർ. ഇത്തവണ ചിത്രത്തിലെ രംഗങ്ങളുമായി സോഷ്യൽ മീഡിയയിൽ ആണ് ബാലയ്യ ആരാധകർ ആഘോഷിക്കുന്നത്. രണ്ട് മണിക്കൂര്‍ 47 മിനുട്ട് ദൈര്‍ഘ്യം ഉള്ള ഈ ചിത്രത്തിൽ ആദ്യാവസാനം ഒരുപാട് ആക്ഷൻ സീനുകൾ ഉണ്ട്. സിനിമയിലെ മിക്ക ഫൈറ്റ് രംഗങ്ങളുടെയും സ്‌ക്രീന്‍ റെക്കോര്‍ഡും സ്‌ക്രീന്‍ ഷോട്ടും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
150 കോടിക്ക് മുകളില്‍ ആണ് അഖണ്ഡ നേടിയ കളക്ഷൻ എന്നാണ് സൂചന. ആഘോഷത്തിനൊപ്പം ചില ട്രോളുകളും സിനിമയ്ക്കു ലഭിക്കുന്നുണ്ട്. ആദ്യം മുതൽ അവസാനം വരെ സംഘട്ടനം നിറഞ്ഞു നിൽക്കുന്ന ചിത്രത്തിലെ ലോജിക് അടിസ്ഥാനമാക്കിയാണ് ട്രോളുകൾ ഏറെയും വരുന്നത്. ദ്വാരക ക്രിയേഷന്‍സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകാന്ത്, പൂര്‍ണ്ണ, സുബ്ബരാജു, വിജി ചന്ദ്രശേഖര്‍ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ ബാലയ്യയുടെ നായികാ വേഷം ചെയ്തിരിക്കുന്നത് പ്രയാഗ ജെയ്‌സവാള്‍ ആണ്. എസ് തമൻ സംഗീതം ഒരുക്കിയ ഈ ചിത്രം ഒടിടി റിലീസിന് ശേഷം തീയേറ്ററുകളിൽ തുടരുന്നുണ്ട്. ബാലയ്യ ഫാന്‍സ് വീണ്ടും തിയേറ്ററില്‍ സിനിമ കാണാന്‍ എത്തുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.