മലയാളത്തിന്റെ ഐതിഹ്യമാലയിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രങ്ങളിൽ ഒന്നാണ് കായംകുളം കൊച്ചുണ്ണി എന്ന കള്ളൻ. ഒരു കള്ളനിൽ നിന്ന് ഒരു നാടിൻറെ സംരക്ഷകനായ ഇതിഹാസമായി പിന്നീട് കൊച്ചുണ്ണി മാറി. കായംകുളം കൊച്ചുണ്ണി മലയാളത്തിൽ സിനിമാ രൂപത്തിൽ രണ്ടു തവണ വന്നിട്ടുണ്ട്. ആദ്യത്തെ തവണ വന്നത് 1966 ഇലാണ്. കായംകുളം കൊച്ചുണ്ണി ആയി മഹാനടനായ സത്യൻ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പി എ തോമസ് ആണ്. പിന്നീട് 2018 ലാണ് ഈ കഥാപാത്രത്തെ ആസ്പദമാക്കി വീണ്ടും ഒരു ചിത്രം വന്നത്. നിവിൻ പോളി കായംകുളം കൊച്ചുണ്ണിയും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇത്തിക്കര പക്കി എന്ന മറ്റൊരു ഇതിഹാസ കഥാപാത്രമായി അതിഥി വേഷത്തിലുമെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസും രചിച്ചത് ബോബി- സഞ്ജയ് ടീമുമാണ്. രണ്ടു ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചവയുമാണ്. ഇപ്പോഴിതാ, പ്രശസ്ത സംവിധായകനും രചയിതാവുമായ എ കെ സാജൻ പറയുന്നത് ഇരുപതു വർഷങ്ങൾക്കു മുൻപ് താനും രാജീവ് അഞ്ചലും ചേർന്ന് കായംകുളം കൊച്ചുണ്ണി സിനിമയാക്കാൻ പ്ലാൻ ചെയ്തിരുന്നു എന്നാണ്.
ബട്ടർഫ്‌ളൈസ് എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ഒരുക്കി അരങ്ങേറിയ സംവിധായകൻ ആണ് രാജീവ് അഞ്ചൽ. ആ ചിത്രം രചിച്ചത് എ കെ സാജൻ ആയിരുന്നു. അതിനു ശേഷം മലയാളത്തിൽ നിന്നുള്ള ആദ്യത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രമെന്ന ഖ്യാതിയുള്ള ഗുരു ഒരുക്കിയതും രാജീവ് അഞ്ചൽ ആണ്. സുരേഷ് ഗോപിയെ നായകനാക്കി ആയിരുന്നു തങ്ങൾ അന്ന് കായംകുളം കൊച്ചുണ്ണി പ്ലാൻ ചെയ്തത് എന്നും അന്ന് ആ ചിത്രത്തെ കുറിച്ച് എഴുതാനായി കുറെ പഠനങ്ങളും യാത്രകളും നടത്തുകയും ചെയ്തു എന്നും എ കെ സാജൻ പറയുന്നു. ആ ചിത്രത്തിന്റെ തിരക്കഥ അന്ന് കുറെ എഴുതി പൂർത്തിയാക്കിയതുമായിരുന്നു എങ്കിലും, അതിന്റെ ആ കാലത്തേ ഭാരിച്ച നിർമ്മാണ ചെലവും കാര്യങ്ങളും ബോധ്യപ്പെട്ടപ്പോൾ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സാജൻ വിശദീകരിക്കുന്നത്. അതിനു ശേഷമാണു ഇവർ ഒരുമിച്ചു കാശ്മീരം എന്ന സുരേഷ് ഗോപി ചിത്രം ചെയ്യുന്നത്. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാജൻ ഇത് തുറന്നു പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.