അജു വർഗീസ് നായകനായി അഭിനയിക്കുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലെന, ഗ്രേസ് ആന്റണി, പുതുമുഖം രഞ്ജിത മേനോന്‍, ഗണേഷ് കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവർക്ക് പുറമെ ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇതിലെ ഗാനങ്ങളും അതുപോലെ ട്രൈലെർ എന്നിവയും വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തത്. അജു വർഗീസ്, അരുൺ ചന്തു, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം, അജു വർഗീസ് എന്നിവർ ചേർന്ന് ഫൺടാസ്റ്റിക് ഫിലിംസ്, എം സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയുടെ ബാനറിലാണ്.
ഗുരുപ്രസാദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ ആണ്. അരവിന്ദ് മന്മഥനാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപ് സായാഹ്‌ന വാർത്തകൾ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുള്ള ആളാണ് അരുൺ ചന്ദു. ആ ചിത്രവും റിലീസിന് തയ്യാറായി കൊണ്ടിരിക്കുകയാണ്. ലവ് ആക്ഷൻ ഡ്രാമ എന്ന നിവിൻ പോളി- ധ്യാൻ ശ്രീനിവാസൻ ചിത്രമാണ് ഫൺടാസ്റ്റിക് ഫിലിംസ് ഇതിനു മുൻപ് നിർമ്മിച്ചത്. സാജൻ ബേക്കറി സിൻസ് 1962 കൂടാതെ നാലോളം പുതിയ ചിത്രങ്ങളാണ് ഈ വർഷം ഫൺടാസ്റ്റിക് ഫിലിംസ് നിർമ്മിച്ച് പുറത്തിറക്കാൻ പോകുന്നത്. ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാണ് സാജൻ ബേക്കറി ഒരുക്കിയിരിക്കുന്നത് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.