Aju Varghese Stills
ജിസ് ജോയ്- ആസിഫ് അലി ടീം ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുമിച്ചു ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിൽ ആസിഫ് അലിയുടെ നായിക ആയെത്തുന്നത്. മായാനദി എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മി എന്ന നടിയെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ പോപ്പുലർ ആക്കിയത്. അജു വർഗീസ് ആണ് ഈ ചിത്രത്തിൽ മറ്റൊരു രസകരമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യൂട്യൂബ് ക്‌ളീറ്റസ് എന്ന കഥാപാത്രം ആയാണ് അജു വർഗീസ് ഇതിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരും ലുക്കും അജു വർഗീസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്.
വളരെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് അജു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലി- അപർണ്ണ ബാലമുരളി ടീമിനെ വെച്ചൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ സൺഡേ ഹോളിഡേ ആയിരുന്നു കഴിഞ്ഞ വർഷം ജിസ് ജോയ് ഒരുക്കിയ ചിത്രം. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിക്കുന്ന വിജയും സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് റെനഡിവേ ആണ്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, അജു വർഗീസ് എന്നിവർക്ക് പുറമെ സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു മുൻപ് സൺഡേ ഹോളിഡെയുടെ നൂറാം ദിന വിജയാഘോഷ ചടങ്ങിൽ വെച്ചായിരുന്നു ഈ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് നടന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.