വിനീത് ശ്രീനിവാസൻ നായകനായി എത്തിയ പുതിയ ചിത്രമായ മനോഹരം ഗംഭീര പ്രേക്ഷക പ്രതികരണവും അതുപോലെ നിരൂപക പ്രശംസയും നേടി ഇപ്പോൾ തീയേറ്ററുകളിൽ മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ തുടർ വിജയങ്ങൾ നേടുകയാണ് വിനീത് ശ്രീനിവാസൻ എന്ന നടൻ. വിനീത് ശ്രീനിവാസൻ- നമിത പ്രമോദ് ടീമിനെ ഒരുമിപ്പിച്ചു ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രമൊരുക്കിയ അൻവർ സാദിഖ് ആണ് മനോഹരം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെ രചനയും നിർവഹിച്ച ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ പ്രശസ്ത നടൻ ആയ അജു വർഗീസ്. മനോഹരം എന്ന ഈ ചിത്രത്തെ അതിമനോഹരം ആക്കിയ അണിയറ പ്രവത്തകർക്കു അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് അജു വർഗീസ് ഫേസ്ബുക് പോസ്റ്റ് ഇട്ടതു.
സംവിധായകൻ അൻവർ സാദിഖ്, നായകൻ വിനീത് ശ്രീനിവാസൻ, നിർമ്മാതാക്കൾ ആയ ജോസ് ചക്കാലക്കൽ , സുനിൽ എ കെ എന്നിവർക്കാണ് അജു വർഗീസ് അഭിനന്ദനങ്ങൾ നേർന്നിരിക്കുന്നതു. ഇവർ മരണ മാസ്സ് ആണെന്നാണ് അജുവിന്റെ ഫേസ്ബുക് പോസ്റ്റ്. ബേസിൽ ജോസെഫ്, ഇന്ദ്രൻസ്, അപർണ്ണ ദാസ്, ദീപക് എന്നിവരുടെ മികച്ച പ്രകടനവും ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായകമായിട്ടുണ്ട്. സഞ്ജീവ് ടി സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിധിൻ രാജ് ആണ്. ജെബിൻ ജേക്കബ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനു എന്ന് പേരുള്ള ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസെഫ്, അഹമ്മദ് സിദ്ദിഖി, ഹരീഷ് പേരാടി, ഡൽഹി ഗണേഷ്, വി കെ പ്രകാശ്, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.