അരുൺ ചന്തുവിന്റെ സംവിധാനത്തിൽ അജു വർഗീസ്, ലെന, ഗണേഷ് കുമാർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച പുതിയ ചിത്രം സാജൻ ബേക്കറി സിൻസ് 1962 മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. ജീവിതഗന്ധിയായ കുറെയേറെ മുഹൂർത്തങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ചിത്രം ഹാസ്യത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകനിലേക്ക് മനസ്സിന് കുളിർമ തോന്നുന്ന ഒരനുഭവമായി തന്നെ സാജൻ ബേക്കറി മാറുന്നു. പ്രദർശന വിജയം തുടരുന്ന ഈ ചിത്രത്തെ സംബന്ധിച്ച് രസകരമായ ചെറിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടൻ അജുവർഗീസ് റാന്നിയിലെ തീയേറ്ററിൽ ചിത്രത്തിന്റെ ഹൗസ്ഫുൾ ഷോയുടെ ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു പങ്കുവെക്കുകയുണ്ടായി. ഈ പോസ്റ്റിന് താഴെ ഒരു വ്യക്തി ഹൗസ് ഫുൾ ബോർഡ് എവിടെ നിന്ന് ഒപ്പിച്ചു പരിഹാസ കമന്റ് രേഖപ്പെടുത്തി.
ഈ കമന്റ് ശ്രദ്ധയിൽപെട്ട അജു വർഗീസ് കടം പറഞ്ഞു വാങ്ങി എന്ന മറുപടിയാണ് നൽകിയത്. നിരുപദ്രവമാണെങ്കിൽ കൂടിയും പരിഹാസത്തിന്റെ രൂപത്തിലായിരുന്നു ആ വ്യക്തിയുടെ കമന്റ്. അതുകൊണ്ടുതന്നെ അജു വർഗീസിന്റെ മറുപടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിലെ തന്റെ പ്രകടനത്തെക്കുറിച്ച് ആളുകൾ പറയുന്ന വിമർശനങ്ങൾ താൻ പൂർണമായും ഉൾക്കൊള്ളുന്നു എന്നും അജു വർഗീസ് പറയുന്നു. എങ്കിലും വൈറസ് പ്രതിസന്ധി മറികടന്ന് സിനിമാ മേഖല പതിയെ സജീവമാകുന്ന ഈ സാഹചര്യത്തിൽ. കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സാജൻ ബേക്കറി സിൻസ് 1962.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.