തമിഴിൽ ഏറ്റവുമധികം ആരാധകരുള്ള സൂപ്പർതാരങ്ങളിലൊരാളായ തല അജിത് വീണ്ടും നായകനായി എത്തുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം വിശ്വാസം അണിയറയിൽ ഒരുങ്ങുകയാണ്. അജിത്തിന്റെ മുൻപ് പുറത്തിറങ്ങിയ ചിത്രങ്ങളൊരുക്കിയ ശിവ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഇരുവരും മുൻപ് ഒന്നിച്ചു ചെയ്ത വീരം വേതാളം തുടങ്ങിയവ ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിച്ച് വലിയ വിജയമായവയാണ്. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്ന മൂന്നാം ചിത്രം വിവേഗം ബോക്സ് ഓഫീസിൽ പരാജയമായി മാറിയിരുന്നു. എന്തായാലും ചിത്രത്തിലൂടെ നേരിട്ട പരാജയത്തെ മറികടന്ന് ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് അജിത്തും ശിവയും വിശ്വാസത്തിലൂടെ.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. മുൻ ചിത്രങ്ങൾ പോലെ തന്നെ ആക്ഷനും മാസങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയൊരുക്കിയ ഒരു തട്ടുപൊളിപ്പൻ ചിത്രം തന്നെയായിരിക്കും വിശ്വാസവും. ചിത്രത്തിൽ അജിത് ഡബിൾ റോളിൽ എത്തുന്നുവെന്ന വാർത്ത കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വർഷങ്ങൾക്കുശേഷമാണ് അജിത്ത് വീണ്ടുമൊരു ഇരട്ട വേഷത്തിൽ എത്തുന്നത് എന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കും. ചിത്രത്തിനായി വളരെ വലിയ മെക്കോവറാണ് അജിത് കുമാർ നടത്തുക. ചിത്രത്തിലെ നായികയായി എത്തുന്നത് നയൻതാരയാണ്. ഡി. ഇമ്മൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം അടുത്തവർഷം ആദ്യം പൊങ്കലിന് റിലീസിനെത്തും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.