തല അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുനിവ്. സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ ഈ ചിത്രം പൊങ്കൽ റിലീസായി ജനുവരി രണ്ടാം വാരമാണ് റിലീസ് ചെയ്യുക. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകൾ റിലീസ് ചെയ്തിരിക്കുകയാണ്. നരച്ച കട്ട താടിയും മുടിയുമായി സ്റ്റൈലിഷ് വില്ലൻ ലുക്കിലാണ് അജിത് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. അജിത് സർ നെഗറ്റീവ് ടച്ചുള്ള വേഷമാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ ഉടൻ തന്നെ പ്രേക്ഷകർ ഇത് മങ്കാത്ത മോഡൽ ആണോ എന്നാണ് ചോദിക്കുക എന്നും അത്കൊണ്ട് താൻ കൂടുതൽ ഒന്നും പറയുന്നില്ല, പക്ഷെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും എച്ച് വിനോദ് പറയുന്നു. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രം ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് ഒരുക്കിയത് എന്നാണ് സൂചന.
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ എന്നതും ശ്രദ്ധേയമാണ്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി സീ സ്റ്റുഡിയോയും എത്തുന്നുണ്ട്. ജിബ്രാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് നീരവ് ഷാ കാമറ ചലിപ്പിച്ചപ്പോൾ വിജയ് വേലുകുട്ടിയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യർ ഇതിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.