തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അജിത്. വാരാണസിയിലെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാസ്കും ജാക്കറ്റുമൊക്കെ ധരിച്ചിരുന്നതുകൊണ്ട് താരത്തെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല. ഭക്ഷണം കഴിക്കാനായി മാസ്ക് ഊരിയപ്പോഴാണ് കടയുടെ ഉടമ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തെ ഞങ്ങളുടെ കടയില്‍ കണ്ടപ്പോള്‍ വളരെയധികം സന്തോഷമായി. കടയിലെ ബനാറസി ചാട്ടുകളെല്ലാം ഏറെ ആസ്വദിച്ചാണ് അദ്ദേഹം കഴിച്ചത്. ടമാറ്റര്‍ ചാട്ടുകളും വിവിധതരം മധുരപലഹാരങ്ങളും കഴിച്ചു. പിറ്റേദിവസവും അദ്ദേഹം കടയിലേക്ക് എത്തി. വിഭവങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം എങ്ങനെയെന്ന് ചോദിച്ചറിയുകയും അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് ഉടമ പറയുന്നു. വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായാണ് താരം വാരാണസിയിലെത്തിയത്. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം. ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
വരുന്ന മെയ് ഒന്നിന് അജിത്തിന്റെ അന്‍പതാം പിറന്നാള്‍ ആണ്. ഈ ദിവസം ‘വലിമൈ’ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തില്‍ കാര്യമായ മാറ്റമുണ്ടാവാതെ ചിത്രം റിലീസ് ചെയ്യേണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് അജിത് നിർമ്മാതാക്കളെ അറിയിച്ചത്. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. കോളിവുഡില്‍ എറ്റവും കൂടുതല്‍ ആരാധകരുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അജിത്. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കായിരുന്നു നേര്‍കൊണ്ട പാര്‍വൈ.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.