‘വിവേകം’ റിലീസായപ്പോള്‍ തന്നെ അജിതിനെ നായകനാക്കി ശിവ മറ്റൊരു ചിത്രം ചെയ്യുന്നുവെന്ന് വാര്‍ത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.വീരം, വേതാളം, വിവേകം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്- ശിവ കൂട്ടുകെട്ടിൽ ‘വിശ്വാസം’ എന്ന ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ത്യാഗരാജനാണ് ചിത്രം നിര്‍മ്മിക്കുക. അടുത്ത വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. നിര്‍മ്മാതാക്കള്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. യുവന്‍ശങ്കര്‍ രാജയായിരിക്കും സംഗീതമൊരുക്കുന്നത്.
ശിവയും അജിത്തും ഒന്നിച്ച ആദ്യചിത്രമായ ‘വീരം’ 2014ലാണ് പുറത്തിറങ്ങിയത്. ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി. പിന്നീട് വന്ന ‘വേതാള’വും വിജയം ആവർത്തിച്ചു. ഈ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ ‘വിവേക’വും ബിഗ് ബജറ്റില്‍ വന്‍ പ്രതീക്ഷയുമായാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ തമിഴ്‌നാട്ടിലെയും മറ്റ് പ്രദര്‍ശന സെന്ററുകളിലും റെക്കോര്‍ഡിട്ട ചിത്രത്തിന് പക്ഷേ സാമ്പത്തിക വിജയം നേടാനായില്ല. സ്‌പൈ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ അജിത് ഒരു ഇന്റർപോൾ ഉദ്യോഗസ്ഥനായാണ് എത്തിയത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.