ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്ര വിജയം നേടിയ ഈ വർഷത്തെ ഓസ്‌ട്രേലിയ സീരിസിൽ ഇന്ത്യൻ ടീമിനെ നയിച്ച ആളാണ് അജിൻക്യ രഹാനെ. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരം കളിയ്ക്കാൻ ചെന്നൈയിൽ എത്തിയ അജിൻക്യ രഹാനെ താൻ അടുത്തിടെ കണ്ട തമിഴ് ചിത്രത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സൂര്യ നായകനായ സൂററായ് പോട്രൂ എന്ന ചിത്രം കണ്ടെന്നും തനിക്കു ആ ചിത്രം ഒരുപാട് ഇഷ്ടമായെന്നും അജിൻക്യ ഇൻസ്റ്റാഗ്രാമിൽ നടത്തിയ സംവാദത്തിൽ കുറിക്കുന്നു. ചിത്രത്തിലെ നായകൻ സൂര്യയുടെ പ്രകടനം ഗംഭീരമായി എന്നും അജിൻക്യ രഹാനെ പറയുന്നു. മാത്രമല്ല, തന്റെ ഇന്ത്യൻ സഹതാരവും ചെന്നൈ സ്വദേശിയുമായ രവിചന്ദ്രൻ അശ്വിനോട് മറ്റേതെങ്കിലും നല്ല തമിഴ് ചിത്രങ്ങൾ ഉണ്ടെങ്കിൽ നിർദ്ദേശിക്കാനും രഹാനെ പറയുന്നുണ്ട്. അതിനു മറുപടിയായി അശ്വിൻ നിർദേശിക്കുന്നത് ദളപതി വിജയ് നായകനായ പുതിയ ചിത്രം മാസ്റ്റർ ആണ്. രണ്ടു ദിവസം മുൻപാണ് മാസ്റ്റർ ആമസോൺ പ്രൈമിലും റിലീസ് ചെയ്തത്.
ഏതായാലും സൂര്യ ചിത്രത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനിൽ നിന്നും ലഭിച്ച പ്രശംസ വലിയ രീതിയിൽ വൈറൽ ആവുകയാണ്. സുധ കൊങ്ങര രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഓൺലൈൻ റിലീസ് ആയി എത്തി വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ഗോൾഡൻ ഗ്ലോബിലും അതുപോലെ ഇപ്പോൾ ഓസ്കാർ അവാർഡിനായുള്ള നോമിനേഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള സ്‌ക്രീനിങ്ങിലും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു എന്നതും വലിയ വാർത്തയായിരുന്നു. പരേഷ് റാവൽ, അപർണ്ണ ബാലമുരളി, ഉർവശി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് ജി വി പ്രകാശ് കുമാർ ആണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.