യുവതാരം ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. വമ്പൻ റിലീസാണ് ഈ ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. സുജിത് നമ്പ്യാർ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്.
ടു ഡി, ത്രീഡി ഫോര്മാറ്റുകളിലായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് വിദേശത്തും വലിയ റിലീസാണ് ലഭിച്ചിരിക്കുന്നത്. ടോവിനോ തോമസ് ട്രിപ്പിൾ റോൾ ചെയ്യുന്ന ഈ ചിത്രത്തിൽ ടോവിനോക്കൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മൂന്ന് കാലഘട്ടങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത്. ഇമോഷൻ, ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി, മാജിക്കൽ റിയലിസം, പ്രണയം എല്ലാം ഉൾപ്പെടുന്ന ഒരു കമ്പ്ലീറ്റ് ഫെസ്റ്റിവൽ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഏതായാലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇപ്പോൾ പ്രേക്ഷകരിലേക്ക് ഓണം റിലീസായി എത്തുകയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.