ടോവിനോ തോമസ് മൂന്ന് വേഷങ്ങളിലെത്തിയ ഫാന്റസി ആക്ഷൻ ചിത്രമായ അജയന്റെ രണ്ടാം മോഷണം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മാസും ആക്ഷനും കോമെഡിയും പ്രണയവും ഫാന്റസിയും എല്ലാം ഇടകലർന്ന ഈ കംപ്ലീറ്റ് എന്റെർറ്റൈനെർ ചിത്രത്തിന് യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ കയ്യടി നൽകുന്നുണ്ട്. ആദ്യ ദിനം മുതൽ തന്നെ ബോക്സ് ഓഫീസിലും ചിത്രം കുതിപ്പ് തുടങ്ങിക്കഴിഞ്ഞു.
ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ കണക്കുകൾ പ്രകാരം ഏകദേശം 2 കോടി 75 ലക്ഷം രൂപയോളം ഗ്രോസ് ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് നേടാനുള്ള സാധ്യതയുണ്ട്. ഈ കണക്കുകൾ പ്രകാരം ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് ഡേ കേരള ഗ്രോസ് ആണ് അജയന്റെ രണ്ടാം മോഷണം നേടിയെടുത്തിരിക്കുന്നത്. മൂന്നര കോടിയോളം ആദ്യ ദിന ഗ്രോസ് നേടിയ തല്ലുമാല എന്ന ചിത്രമാണ് ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസ്സർ.
ആഗോള ഗ്രോസിലും അജയന്റെ രണ്ടാം മോഷണം ടോവിനോയുടെ കരിയറിലെ സെക്കന്റ് ബെസ്റ്റ് ആയി മാറുമെന്നാണ് സൂചന. ആറ് കോടി രൂപയോളമായിരിക്കും ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് എന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. 7.2 കോടി ആദ്യ ദിനം ആഗോള തലത്തിൽ നേടിയ തല്ലുമാലയാണ് ഇവിടേയും മുന്നിൽ.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം രചിച്ചത് സുജിത് നമ്പ്യാരും നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.