ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഹിറ്റും ഏറ്റവും മികച്ച പെർഫോമൻസുമായി അജയന്റെ രണ്ടാം മോഷണം മുന്നേറുകയാണ്. ആദ്യ ഏഴ് ദിനം കൊണ്ട് 50 കോടി ക്ലബിൽ ഇടം പിടിച്ച ഈ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഒരാഴ്ച കൊണ്ട് നേടിയത് 30 കോടിയോളമാണ്. വിദേശത്തു നിന്നും 20 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഈ ചിത്രം ടോവിനോയുടെ കരിയറിലെ ഒരു പുതിയ റെക്കോർഡ് കൂടി സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ കരിയറിൽ തന്നെ വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന ചിത്രമായി അജയന്റെ രണ്ടാം മോഷണം മാറി. ഏകദേശം 19 കോടിയോളം ഓവർസീസ് ഗ്രോസ് നേടിയ തല്ലുമാല ആയിരുന്നു ടോവിനോയുടെ കരിയറിലെ ഇതിനു മുൻപത്തെ ഏറ്റവും വലിയ വിദേശ ഗ്രോസർ. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രവുമാണ് അജയന്റെ രണ്ടാം മോഷണം. 47 കോടി നേടിയ തല്ലുമാലയാണ് അവിടെയും വീണത്. ടോവിനോ തോമസിന്റെ കരിയറിലെ അൻപതാം ചിത്രമെന്ന പ്രത്യേകതയും അജയന്റെ രണ്ടാം മോഷണത്തിന് ഉണ്ട്. മൂന്നു കഥാപാത്രങ്ങൾക്കാണ് ടോവിനോ ഈ ചിത്രത്തിൽ ജീവൻ പകർന്നത്.
മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് സുജിത് നമ്പ്യാർ, ഒരുക്കിയത് നവാഗതനായ ജിതിൻ ലാൽ. ടു ഡിയിലും ത്രീഡിയിലുമാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.