തമിഴ് യുവ താരം കാർത്തിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈതി. സൂപ്പർ മെഗാ ഹിറ്റായി മാറിയ ഈ ചിത്രം പിന്നീട് ലോകേഷിന്റെ തന്നെ വിക്രം കൂടി റിലീസ് ആയതോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ കൂടെ ഭാഗമായി മാറി. ഇനി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി വൈകാതെ തന്നെ പുറത്തു വരും. ലോകേഷ് ഇനി ചെയ്യാൻ പോകുന്ന ചിത്രം തീർത്തു കഴിഞ്ഞാൽ കൈതി 2 ആരംഭിക്കുമെന്നാണ് സൂചന. ഇപ്പോഴിതാ, കൈതി 2 വരുന്നതിനു മുൻപ് തന്നെ കൈതിയുടെ ഹിന്ദി റീമേക് എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്‌ഗൺ നായകനായി എത്തുന്ന കൈതി ഹിന്ദി റീമേക്കിന്റെ ടൈറ്റിൽ ഭോല എന്നാണ്. അടുത്ത വർഷം മാർച്ച് മുപ്പതിനാണ് ഭോല റിലീസ് ചെയ്യാൻ പോകുന്നത്.
നായകനായി അഭിനയിക്കുന്ന അജയ് ദേവ്‌ഗൺ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യാനും പോകുന്നതെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അജയ് ദേവ്‌ഗൺ സംവിധാനം ചെയ്യാൻ പോകുന്ന നാലാമത്തെ ചിത്രമായിരിക്കും കൈതി ഹിന്ദി റീമേക്കായ ഭോല. ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ തബുവും പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന. കാര്‍ത്തിക്ക് പുറമെ നരേന്‍, അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയ കൈതി 2019 ലാണ് റിലീസ് ചെയ്തത്. റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കൈതി റീമേക്കായ ഭോല. റണ്‍വേ 34ന് മുൻപ് അദ്ദേഹം സംവിധാനം ചെയ്തത് യു മീ ഓർ ഹം, ശിവായ് എന്നീ ചിത്രങ്ങളാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.