രാജാധിരാജ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റർപീസ്. പുതുമുഖസംവിധായകർക്ക് എന്നും അവസരങ്ങൾ നൽകിയിട്ടുള്ള മമ്മൂട്ടി തന്നെയാണ് അജയ് വാസുദേവിന്റെ ആദ്യസിനിമയിലെ നായകൻ.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും മാസ്റ്റർ പീസ് എന്നാണ് അണിയറ വാർത്തകൾ.
മമ്മൂട്ടി ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിക്കൊണ്ടാണ് മാസ്റ്റർപീസിന്റെ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ഏറെ കൗതുകങ്ങൾ നിറഞ്ഞ പല കാര്യങ്ങളും മാസ്റ്റർപീസിൽ ഉണ്ട്. അതിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് സന്തോഷ് പണ്ഡിറ്റ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ സമയത്ത് തന്നെ വന്ന ഈ വാർത്ത ഏറെ ശ്രദ്ധയും നേടി. സന്തോഷ് പണ്ഡിറ്റും മമ്മൂക്കയും ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന തലക്കെട്ടോടു കൂടി മാസ്റ്റർപീസിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു. ഇത് ചിത്രത്തിന്റെ പ്രമോഷനെ നല്ല രീതിയിൽ സഹായിച്ചു.
മമ്മൂട്ടിക്കൊപ്പം ഒരു വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. തമിഴ് താരം വരലക്ഷ്മി ശരത്കുമാർ മാസ്റ്റർപീസിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കസബക്ക് ശേഷം മമ്മൂട്ടിയും വരലക്ഷ്മിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒപ്പം ഉണ്ണിമുകുന്ദൻ, മക്ബൂൽ സൽമാൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കാര്യസ്ഥൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഹിമ നമ്പ്യാരുടെ വർഷങ്ങൾക്ക് ശേഷമുള്ള മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് മാസ്റ്റർപീസ്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായ പുലിമുരുകന് തിരക്കഥ ഒരുക്കിയ ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത് ദീപക് ദേവ് ആണ്. റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദാണ് മാസ്റ്റർപീസ് പ്രൊഡ്യൂസ് ചെയ്യുന്നത്.
ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മാസ്റ്റർപീസ് 2017 അവസാനത്തോട് കൂടി റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.