മെഗാ സ്റ്റാർ മമ്മൂട്ടിയെ വെച്ച് രാജാധിരാജ എന്ന ചിത്രം ഒരുക്കി കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് അജയ് വാസുദേവ്. അതിനു ശേഷം രണ്ടു ചിത്രങ്ങൾ കൂടി അജയ് വാസുദേവ് സംവിധാനം ചെയ്തു. ആ രണ്ടു ചിത്രങ്ങളിലും മമ്മൂട്ടി തന്നേയായിരുന്നു നായകൻ. മാസ്റ്റർപീസ് എന്ന ചിത്രവും ഷൈലോക്ക് എന്ന ചിത്രവുമായിരുന്നു അവ. ആരാധകർക്ക് ആവേശം ഉണ്ടാക്കുന്ന തരത്തിലുള്ള മാസ്സ് മസാല ചിത്രങ്ങളാണ് അജയ് വാസുദേവ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ, തന്റെ കരിയറിൽ ആദ്യമായി മെഗാ സ്റ്റാർ മമ്മൂട്ടി ഇല്ലാത്ത ഒരു ചിത്രം ചെയ്യാൻ പോവുകയാണ് അജയ് വാസുദേവ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അജയ് വാസുദേവ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലെ നായകൻ കുഞ്ചാക്കോ ബോബൻ ആണ്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ആഗസ്ത് സിനിമാസ് നിർമ്മിച്ച് ഫെലിനി സംവിധാനം ചെയ്യുന്ന ഒറ്റിലാണ്. അരവിന്ദ് സ്വാമിയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു പൂനെയിലാണ് കുഞ്ചാക്കോ ബോബൻ ഉള്ളത്. മംഗലാപുരം, ഗോവ എന്നിവിടങ്ങളിലെ ഷെഡ്യൂൾ കൂടി കഴിഞ്ഞാൽ ഒറ്റു എന്ന ചിത്രം പൂർത്തിയാവും.
അത് കഴിഞ്ഞാൽ കുഞ്ചാക്കോ ബോബൻ ജോയിൻ ചെയ്യാൻ പോകുന്നത് അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിൽ ആണെന്നാണ് സൂചന. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു റീമേക് ചിത്രമാണെന്ന് വാർത്തകൾ വരുന്നുണ്ട്. സ്റ്റീഫന്‍ ദേവസ്യ സംഗീതം ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയാണ്. കുഞ്ചാക്കോ ബോബൻ നായകനായി ഇനി അടുത്തതായി റിലീസ് ചെയ്യാൻ പോകുന്നത് നവാഗതനായ കമാൽ ഒരുക്കിയ പട എന്ന ചിത്രമാണ്. ഇതിന്റെ ടീസർ റിലീസ് ചെയ്യുകയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.