സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം സൂപ്പർ വിജയമാണ് ഇപ്പോൾ നേടുന്നത്. തീയേറ്ററുകളിൽ യുവ പ്രേക്ഷകരുടെ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എക്സ്ട്രാ ഷോകൾ ആണ് പല സ്‌ക്രീനുകളിലും ഈ ചിത്രത്തിന് വേണ്ടി കൂട്ടിച്ചേർക്കപ്പെടുന്നത്. ആദ്യാവസാനം ഒരു പക്കാ അടിപ്പടം ആയി ഒരുക്കിയ ഈ ചിത്രം യുവ പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ്. പ്രത്യേകിച്ച് ഇതിന്റെ അവസാന മുപ്പതു മിനിറ്റിലെ സംഘട്ടനം അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്. ടിനു പാപ്പച്ചന്റെ മേക്കിങ്ങും, ആന്റണി വർഗീസ്, അർജുൻ അശോക്, കിച്ചു ടെല്ലസ് എന്നിവരുടെ സംഘട്ടനവും വലിയ കയ്യടിയാണ് നേടിയെടുക്കുന്നത്.
ഇവർക്ക് പുറമെ ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് എന്നിവരാണ്. ഷമീർ മുഹമ്മദ് ആണ് ഇതിന്റെ എഡിറ്റർ. ജിന്റോയുടെ ദൃശ്യങ്ങളും ഷമീറിന്റെ എഡിറ്റിംഗും അതുപോലെ ജസ്റ്റിൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ മാസ്സ് ഫീൽ വലിയ രീതിയിലാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ആദ്യാവസാനം ഒരു ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ആദ്യ മലയാള ചിത്രമാണ് അജഗജാന്തരം.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.