അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ആന്റണി വർഗീസ്, അദ്ദേഹം നായകനായി എത്തുന്ന പുതിയ ചിത്രമാണ് അജഗജാന്തരം. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ഈ ആക്ഷൻ ചിത്രം ഇന്ന് റിലീസ് ചെയ്യാൻ പോവുകയാണ്. വമ്പൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഇതിലെ രണ്ടു സോങ് വീഡിയോകൾ, കിടിലൻ ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഏതായാലും വലിയ പ്രേക്ഷക പ്രതീക്ഷകൾക്കിടയിൽ നാളെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് എത്തിക്കഴിഞ്ഞു. നാട്ടിലെ ഉത്സവത്തിന് ആദ്യമായി ആനയെ കൊണ്ടുവരുന്നതും തുടർന്ന് നാട്ടുകാരായ യുവാക്കളും ആനപാപ്പാന്മാരും തമ്മിൽ സംഘർഷം ഉടലെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ആന്റണി വർഗീസിനൊപ്പം, കിച്ചു ടെല്ലസ്, അർജുൻ അശോകൻ, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചത്. നടന്മാരായ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. ആദ്യാവസാനം ആക്ഷൻ നിറഞ്ഞ ഒരു ചിത്രമാണ് അജഗജാന്തരം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്‌റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.