പ്രശസ്ത തമിഴ് നടിയായ ഐശ്വര്യ രാജേഷ് നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവർ ജമുന. ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രമായെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഒരു ഡ്രൈവറുടെ വേഷത്തിൽ ഐശ്വര്യ രാജേഷ് അഭിനയിക്കുന്ന ഈ ചിത്രം, ഔട്ട്-ആൻഡ് ഔട്ട് റോഡ് മൂവിയായാണ് ഒരുക്കിയിരിക്കുന്നത്. ഒരു വനിത ക്യാബ് ഡ്രൈവറുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം വികസിക്കുന്നതെന്നാണ് സൂചന. കിൻസ്ലിൻ സംവിധാനം ചെയ്യുന്ന ചിത്രം 18 റീൽസിന്റെ ബാനറിൽ എസ്പി ചൗത്താരിയാണ് നിർമ്മിക്കുന്നത്. തമിഴിന് പുറമെ, തെലുങ്കു, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും. അതിന്റെ ഭാഗമായി ഇതിന്റെ മലയാളം പോസ്റ്ററും പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലുള്ള ഈ ചിത്രത്തിൽ, ഐശ്വര്യയോടൊപ്പം ആടുകളം നരേൻ, ശ്രീരഞ്ജനി,അഭിഷേക്, പാണ്ഡ്യൻ, കവിതാ ഭാരതി, പാണ്ടി, മണികണ്ഠൻ, രാജേഷ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഗോകുൽ ബിനോയ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് ജിബ്രാൻ സംഗീതവും ഡോൺ ബാല, ആർ രാമർ എന്നിവർ എഡിറ്റിംഗും നിർവഹിക്കുന്നു. ശബരിയാണ് ഈ ചിത്രത്തിന്റെ പി ആർ ഓ ആയി ജോലി നോക്കുന്നതു. നേരത്തെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിൽ ഐശ്വര്യ നായികാ വേഷം ചെയ്തിട്ടുണ്ട്. നിവിൻ പോളി നായകനായ സഖാവ് എന്ന സിദ്ധാർഥ് ശിവ ചിത്രത്തിലും അഭിനയിച്ചിട്ടുള ഐശ്വര്യ രാജേഷ്, ഇപ്പോൾ പുലിമട എന്ന് പേരുള്ള മറ്റൊരു മലയാള ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.