രാവണൻ, പൊന്നിയിൻ സെൽവൻ, ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ റായ്-വിക്രം ജോഡി വീണ്ടുമൊരുമിക്കുന്നു. മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കമലഹാസൻ നായകനായ പുതിയ ചിത്രത്തിൻറെ പണിപ്പുരയിലാണ് മണിരത്നമിപ്പോൾ. ഈ ചിത്രത്തിന് ശേഷമായിരിക്കും ഐശ്വര്യ റായും വിക്രവും ഒന്നിക്കുന്ന പ്രണയ ചിത്രം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ബോക്‌സ് ഓഫീസിൽ വലിയ ഉയരങ്ങളിലേക്ക് കുതിക്കവേയാണ് ഹിറ്റ് ജോടികൾ വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്ത ശ്രദ്ധേയമാകുന്നത്. ഐശ്വര്യ റായ് ബച്ചൻ, കാർത്തി, വിക്രം, തൃഷ കൃഷ്ണൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയം രവി തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച പൊന്നിയൻ സെൽവൻ രണ്ടാം ഭാഗവും ഒന്നാം ഭാഗവും ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ അഭിനന്ദനങ്ങൾ നേടി. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽവന്’ അതേ പേരിൽ തന്നെ മണിരത്നമൊരുക്കിയ വിരുന്നു തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ് പ്രേക്ഷകർക്കു സമ്മാനിച്ചത്.
2010 ൽ പുറത്ത് ഇറങ്ങിയ മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ രവണിലും ഐശ്വര്യയും വിക്രവുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. വീരയ്യ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയെടുത്തിരുന്നു.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.